അഞ്ച് ഭാര്യമാരും 11 മക്കളും ഒരു വീട്ടിൽ : സോഷ്യൽ മീഡിയയിൽ വൈറലായി ഒരു കുടുംബം

ലണ്ടൻ : ഒന്നിലധികം ഭാര്യമാരെയോ ഭർത്താക്കന്മാരെയോ നമ്മുടെ സമൂഹമോ നിയമമോ അംഗീകരിക്കുന്നില്ല. എന്നാല്‍, അതേസമയം തന്നെ ഒരേസമയം ഒന്നിലധികം പങ്കാളിള്‍ക്കൊപ്പം ജീവിക്കുന്ന ആളുകള്‍ ലോകത്തില്‍ ചിലയിടങ്ങളിലെല്ലാം ഉണ്ട്. അത്തരത്തിലുള്ള ആളുകള്‍ തങ്ങളുടെ ജീവിതത്തിലെ വിവിധ കാര്യങ്ങള്‍ ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാനും മടി കാണിക്കാറില്ല. അങ്ങനെ ഒരാളാണ് ജെയിം ബാരറ്റ്. ജെയിമിന് അഞ്ച് ഭാര്യമാരും 11 മക്കളുമാണ് ഉള്ളത്.

Advertisements

തങ്ങളുടെ ജീവിതത്തെ കുറിച്ച്‌ മിക്കവാറും ഇവർ സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്താറുണ്ട്. ഒന്നിലധികം ഭാര്യമാരും ഇത്രയും കുട്ടികളും ഉള്ളതില്‍ താനും കുടുംബവും സന്തോഷമുള്ളവരാണ് എന്നാണ് ജെയിം പറയുന്നത്. തന്റെ ഭാര്യമാർ തമ്മില്‍ തന്റെ ശ്രദ്ധ നേടുന്നതിനായി തികച്ചും ആരോഗ്യകരമായ മത്സരത്തിലാണ് എന്നാണ് ജെയിം പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു വീട്ടില്‍ തന്നെയാണ് ഈ അഞ്ച് ഭാര്യമാരും അവരുടെ മക്കളും താമസിക്കുന്നത്. പരസ്പരം സ്നേഹത്തോടെയും സഹകരണത്തോടെയുമാണ് എല്ലാവരും കഴിയുന്നത് എന്നും ജെയിം സമ്മതിക്കുന്നു. ജെസ്, ഗാബി, ഡയാന, കാം, സ്റ്റാർ എന്നിവരാണ് ജെയിമിന്റെ അഞ്ച് ഭാര്യമാർ. ഇവർ തങ്ങളുടെ ജീവിതത്തെ കുറിച്ച്‌ നിരന്തരം സോഷ്യല്‍ മീഡിയയില്‍ പറയാറുണ്ട്.

അതില്‍ ഒരു വീഡിയോ കണ്ടിരിക്കുന്നത് 27 മില്ല്യണിലധികം ആളുകളാണ്. അതില്‍ ജെയിം വീട്ടിലെത്തുമ്ബോള്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലികളെല്ലാം നിർത്തിവച്ച്‌ അയാളുടെ അടുത്തേക്ക് ആദ്യമെത്താൻ മത്സരിക്കുന്ന ഭാര്യമാരെ കാണാം. എന്നാല്‍, അതേസമയം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് എന്നതുപോലെ തന്നെ ഇവർക്കെതിരെ വലിയ വിമർശനങ്ങളും ഉയരാറുണ്ട്.

ഇത്തരം ബന്ധത്തെ കുറിച്ച്‌ ചിന്തിക്കാൻ പോലും കഴിയില്ലെന്നും ഇത് ആധുനിക സമൂഹത്തിന് ഉള്‍ക്കൊള്ളാൻ സാധിക്കില്ലെന്നുമാണ് മിക്കവാറും ആളുകള്‍ പറയുന്നത്. അതേസമയം ചുരുക്കം ചിലർ ഇവരെ അംഗീകരിച്ചുകൊണ്ടും കമന്റ് നല്‍കാറുണ്ട്.

Hot Topics

Related Articles