കൊച്ചി: ഇടപ്പള്ളിയിലെ ഫ്ലാറ്റിലെ താമസക്കാരിയായ വയോധികയെ മരിച്ചനിലയില്‍ കണ്ടെത്തി. ചങ്ങമ്പുഴ പാര്‍ക്കിനു സമീപത്തെ ഫ്ലാറ്റിലെ താമസക്കാരി ചന്ദ്രികയാണ് (63) മരിച്ചത്. 12-ാം നിലയില്‍നിന്ന് ഇവര്‍ താഴേക്കു ചാടിയതാണെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു.
Advertisements
ഭര്‍ത്താവിനൊപ്പം ദുബായില്‍നിന്നു കഴിഞ്ഞ ദിവസമാണു ചികിത്സയ്ക്കായി ഇവര്‍ കൊച്ചിയില്‍ എത്തിയത്. രാവിലെ നടക്കാന്‍ പോകുന്നുവെന്നു പറഞ്ഞിറങ്ങിയ ഇവരുടെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു. കാല് അറ്റുപോയ നിലയിലാണ്. ഇത് സമീപത്ത് നിന്നും കണ്ടെടുക്കുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.