കാറ്റിൽ കടപുഴകിയതിലേറയും തേക്കുമരങ്ങൾ ; കാറ്റത്ത് വീണ തേക്കുകൾ വാങ്ങാൻ വ്യാപാരികൾ സംഘടിത ശ്രമം തുടങ്ങി ; കർഷക കോൺഗ്രസ് നേതാവ് എ.ബി ഐപ്പ്

കോട്ടയം : കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അടിച്ച ശക്തമായ കാറ്റിൽ കടപുഴകി വീണതിൽ എറെയും തേക്കുമരങ്ങളാണ്. എകദേശം രണ്ടായിരത്തോളം തേക്കുമരങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കടപുഴകി വിണത്.

Advertisements

രാജകീയവൃക്ഷം എന്ന പദവി തേക്കിനുണ്ടകിലും വിപണിയിൽ വിലയില്ലാത്തതുമൂലം കഴിഞ്ഞ കുറച്ചു വർഷങ്ങളായി തേക്ക് തടി വിൽപ്പന നടക്കുന്നില്ല. വളർച്ച എത്തിയിട്ടും വിൽപ്പന നടത്താൻ കഴിയാത്തതാണ് തേക്കുകൾ വലിയ തോതിൽ കടപുഴകി വീഴാൻ കാരണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടിഷ്യു ഇനത്തിൽ പെട്ട തേക്കുകൾക്കാണ് കൂടുതലായും കാറ്റുപിടിച്ചത്. ജില്ലയിൽ കാറ്റിൽ വീടുകൾക്ക് മുകളിലേക്ക് വീണതിൽ എഴുപതു ശതമാനവും തേക്കുമരങ്ങളാണ്. കാറ്റത്തു വീണ തേക്കുകൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ കച്ചവടക്കാർ സംഘടിത ശ്രമം തുടങ്ങിയിട്ടുണ്ട് എന്നും കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു.

Hot Topics

Related Articles