മഹാത്മാ അയ്യങ്കാളി ജന്മദിനാഘോഷം: കെ.പി.എം.എസ് കടുത്തുരുത്തി യൂണിയൻ സംഘാടക സമിതി രൂപീകരിച്ചു

ഫോട്ടോ:കെപിഎംഎസ് കടുത്തുരുത്തി യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംഘാടക സമിതി രൂപീകരണ യോഗം കെപിഎംഎസ് സംസ്ഥാന കമ്മറ്റിയംഗം കെ.കെ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു

Advertisements

കല്ലറ: മഹാത്മാ അയ്യൻകാളിയുടെ 162-ാം ജന്മദിനാഘോത്തോട നുബന്ധിച്ച് കെപിഎംഎസ് കടുത്തുരുത്തി യൂണിയന്റെ നേതൃത്വത്തിൽ സംഘാടക സമിതി രൂപീകരണ യോഗവും ജനറൽ കൗൺസിലും നടന്നു. കളമ്പുകാട് സാംസ്‌കാരിക നിലയത്തിൽ സംഘാടക സമിതി രൂപീകരണ യോഗം കെപിഎംഎസ് സംസ്ഥാന കമ്മറ്റിയംഗം കെ.കെ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യൂണിയൻ പ്രസിഡന്റ് പി.ടി.സുകുമാരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ.ടി.പുഷ്‌കരൻ, ജമീല ഷാജു, വി.എ.പൊന്നപ്പൻ, പി.കെ.സുനിൽകുമാർ, രാജൻ.കെ.കെ, എ.വി.മണിയപ്പൻ, ചെല്ലമ്മഗോപിനാഥൻ,
മനോഹരിവസന്തൻ,
സി.എച്ച്അഖിൽ, കെ.ആർ.ബിന്ദുമോൾ, സുനിത തങ്കച്ചൻ,
ബിന്ദുസത്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

പി.ടി.സുകുമാരൻ (ചെയർമാൻ) ഒ.റ്റി.പുഷ്‌കരൻ (ജനറൽ കൺവീനർ) വി.എ.പൊന്നപ്പൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായ 101 അംഗ സംഘാടകസമിതിയെ തെരഞ്ഞെടുത്തു.

Hot Topics

Related Articles