പത്തനംതിട്ട :
ശക്തമായ മഴയെ തുടര്‍ന്ന് കക്കി- ആനത്തോട് ഡാമിലെ ജലനിരപ്പ് ഓറഞ്ച് മുന്നറിയിപ്പ് നിലയായ 974.36 മീറ്ററില്‍ എത്തിയ സാഹചര്യത്തില്‍ പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അറിയിച്ചു. ഡാമിലെ ജലനിരപ്പ് ചുവപ്പ് മുന്നറിയിപ്പ് നിലയായ 974.86 മീറ്ററില്‍ എത്തിയാല്‍ ആവശ്യമെങ്കിൽ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടും. ഈ സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും നദികളിലിറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Advertisements