അടൂർ: സർക്കാർ സ്‌കൂളുകളിൽ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയും ലഹരി വിരുദ്ധ പ്രവർത്തനങ്ങളും ഏറെ മഹത്തരമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു അടൂർ ഗ്രീൻ വാലി കൺവെൻഷൻ സെൻട്രൽ 2025 ബ. 2026 ലെ ലയൺസ് ഡിസ്ട്രിക്ട് അംഗങ്ങളുടെ സ്ഥാനോനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ചിറ്റയം ഗോപകുമാർ.
ഡിസ്ട്രിക്ട് ഗവർണർ വിന്നി ഫിലിപ്പ് അധ്യക്ഷത വഹിച്ചു . ഡോക്ടർ എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി . മുൻ ലയൺസ് ഇൻറർനാഷണൽ ഡയറക്ടർ വിജയകുമാർ രാജു ക്യാബിനറ്റ് അംഗങ്ങളുടെ സ്ഥാനാരോഹണചടങ്ങ് നടത്തി .18 വയസ്സു വരെയുള്ള കുട്ടികളുടെ പ്രസ്ഥാനമായ ലിയോ ഡിസ്ട്രിക്റ്റിന്റെയും ലയൺ ലേഡീസ് ഫോറത്തിന്റെയും സ്ഥാനാരോഹണ ചടങ്ങ് കേരളത്തിലെ ലയൺസ് ക്ലബ്ബുകളുടെ ചെയർമാനായ രാജൻ എൻ നമ്പൂതിരി നിർവഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈസ് ഗവർണർമാർ ആയി ജേക്കബ് ജോസഫ് മാർട്ടിൻ ഫ്രാൻസിസ് ക്യാബിനറ്റ് സെക്രട്ടറിയായി ജേക്കബ് ജോർജ് ക്യാബിനറ്റ് ട്രഷററായി പിസി ചാക്കോ അഡ്മിനിസ്‌ട്രേറ്ററായി എം ആർ പി പിള്ള പബ്ലിക് റിലേഷൻ ഓഫീസറായി എം പി രമേഷ് കുമാർ ലേഡീസ് ഫോറം പ്രസിഡണ്ടായി ബിന്ദു ഹരീന്ദ്രനാഥ് ലിയോ ഡിസ്ട്രിക്ട് പ്രസിഡണ്ടായി ലക്ഷ്മി ശ്രീ എന്നിവർ ചുമതല ഏറ്റു .
കൺവെൻഷൻ ചെയർമാൻ അടൂർ സേതു കെ എസ് മോഹനൻ പിള്ള എന്നിവർ പ്രസംഗിച്ചു. റീജിയൻ ചെയർമാൻമാർ സോൺ ചെയർമാൻമാർ കോട്ടയം ആലപ്പുഴ പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ക്ലബ്ബ് ഭാരവാഹികൾ ഉൾപ്പെടെ ആയിരത്തിലധികം അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.