ചേരമർ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യം : ചേരമർ ഹിന്ദു മഹാസഭ

കോട്ടയം: കേരളത്തിൽ ചേരമർ എന്ന പേരിൽ അറിയപ്പെടുന്ന വിവിധ സംഘടനകളുടെ ഐക്യം ഭരണസിരാകേന്ദ്രത്തിലേക്ക് എത്തിച്ചേരുന്നതിലേക്കുള്ള ദൂരം വളരെ കുറയ്ക്കും. ആയതു മനസിലാക്കി എല്ലാവരും ഐക്യപ്പെടേണ്ടതുണ്ട്.

Advertisements

1925ൽ ചങ്ങനാശ്ശേരി ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ച സംഘടനയാണ് അഖില കേരള ചേരമർ ഹിന്ദു മഹാസഭ ഡോ.കല്ലറ പ്രശാന്തിന്റെയും ശ്രീ എം.കെ. അപ്പുക്കുട്ടനും നേതൃത്വം കൊടുക്കുന്ന സംസ്ഥാന കമ്മിറ്റി കണ്ടിട്ടുണ്ട്. അതിന്റെ ഭാഗമായി കോട്ടയത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന ചേരമർ നേതൃതം അണികളും മാതൃസംഘട നയായ അഖില കേരള ചേരമർ ഹിന്ദു മഹാസഭ ഞലഴ. ചീ. ഗ 315/83 ലേക്ക് ചേർന്ന് പ്ര വർത്തിക്കുവാൻ തീരുമാനിക്കുകയും ഒരു വിഭാഗത്തിന്റെ കോട്ടയം താലൂക്ക് യൂണിയൻ സെക്രട്ടറിയായിരുന്ന വി.റ്റി. സജീവിന്റെയും, സജി ചെമ്പട്ടിന്റെയും നേതൃത്വത്തിൽ മാതൃസംഘടനയിലേക്ക് ലയിച്ചതായി അറിയിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതു സംബന്ധിച്ച് കോട്ടയത്ത് വിപുലമായ ലയനസമ്മേളനം 2025 ഓഗസ്റ്റ് 10 ഞായറാഴ്ച കോട്ടയം പി.ഡബ്യു.ഡി റെസ്റ്റ് ഹൗസ് ഹാളിൽ വച്ച് നടക്കും. ലയനസമ്മേളനത്തിൽ അഖില കേരള ചേരമർ ഹിന്ദു മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കല്ലറ പ്രശാന്ത് പൊന്നാട അണിയിച്ച് ഇതര നേതൃത്വങ്ങളെ സ്വീകരിക്കും. കോട്ടയം എം.എൽ.എ.യും മുൻ മന്ത്രിയുമായിരുന്ന ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ അവറു കൾ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ്‌റ് എം.കെ. അപ്പുക്കുട്ടൻ അദ്ധ്യക്ഷത വഹിക്കും.

വി.റ്റി. സജീവ്, സജി ചെമ്പട്ട്, എം.കെ. അപ്പുക്കുട്ടൻ, ത്രിവേണി ദിലീപ്, റെജി മുട്ടമ്പ ലം, ബാബു പെരുമ്പായിക്കാട്, സാബു പതിക്കൽ, ലത സുരേന്ദ്രൻ, ഒ.കെ. സാബു, അഖിൽ റെജി, ബൈജു, ഷാജി മുട്ടുമ്പലം, വിനീഷ് മള്ളൂശ്ശേരി, ബാബു പുതുപ്പള്ളി, എന്നിവർ പ്രത്രസമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles