ഫോട്ടോ:വ്യാജ ആരോപണം ഉന്നയിച്ച് ചത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് വൈക്കം സെൻ്റ് ജോസഫ് ഫൊറോന പള്ളിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ സംഗമവും റാലിയും ഫൊറോന വികാരി റവ.ഡോ.ബർക്കുമൻസ് കൊടയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു
വൈക്കം: വ്യാജ ആരോപണം ഉന്നയിച്ച് ചത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് വൈക്കം സെൻ്റ് ജോസഫ് ഫൊറോന പള്ളിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമവും റാലിയും നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫൊറോന പള്ളിയുടെ കവാടത്തിനു മുന്നിൽ നടന്ന പ്രതിഷേധ സംഗമം ഫൊറോന വികാരി റവ.ഡോ.ബർക്കുമൻസ് കൊടയ്ക്കൽ ഉദ്ഘാടനം ചെയ്തു. മെഴുകുതിരി കത്തിച്ച് ജപമാല ചൊല്ലി കന്യാസ്ത്രീകൾക്ക് വൈദീകരും സന്ന്യസ്ഥരും വിശ്വാസികളും ഐകൃദാർഢ്യം പ്രഖ്യാപിച്ചു.
സഹവികാരി ഫാ. ജോസഫ് മേച്ചേരി, കൈക്കാരൻമാരായ മോനിച്ചൻപെരുംഞ്ചേരി, മാത്യുകോടാലിച്ചിറ, വൈസ് ചെയർമാൻ മാത്യു കൂടല്ലിൽ,കൗൺസിൽ സെക്രട്ടറി സോണി പൂതവേലിൽ,പാരീഷ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിഷേധറാലിയിൽ നൂറുകണക്കിനു വിശ്വാസികൾ അണിചേർന്നു.