ഹയര്‍ ദി ബെസ്റ്റ് : കുടുംബശ്രീ-വിജ്ഞാന കേരളം പ്രാദേശിക തൊഴിൽമേള സംഘടിപ്പിച്ചു

പത്തനംതിട്ട : ജില്ലയിലെ പ്രാദേശിക തൊഴിലവസരങ്ങള്‍ ഉൾപ്പെടുത്തി കുടുംബശ്രീയും വിജ്ഞാന കേരളവും സംയുക്തമായി സംഘടിപ്പിച്ച് വരുന്ന ഹയര്‍ ദി ബെസ്റ്റ് പദ്ധതിയുടെ ജില്ലയിലെ നാലാമത്തെ പ്രാദേശിക തൊഴില്‍ മേള കോന്നി എസ് എ എസ് കോളേജില്‍ വെച്ച് സംഘടിപ്പിച്ചു. തൊഴില്‍ മേളയുടെ ഉദ്‍ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് ചെയര്‍ പേര്‍സണ്‍ ബീനാ പ്രഭ നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ആദില എസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കിഷോ‍ര്‍ കുമാര്‍ ബി എസ് സ്വാഗതവും, വിജ്ഞാന കേരളം ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഹരികുമാര്‍ ബി കൃതജ്ഞതയും രേഖപ്പെടുത്തി. ഡി അനിൽ കുമാർ, മാനേജ്മെന്റ് പ്രതിനിധി, ഷിജു എം. സാംസൺ, ജില്ലാ പ്രോഗ്രാം മാനേജർ, കെ.ജി. ഉദയകുമാർ, വൈസ് പ്രസിഡന്റ്, പി.ടി.എ, അജിത് കുമാർ, വൈസ് ചെയർമാൻ, ജില്ലാ ആസൂത്രണ സമിതി, സിമി എം, ഐ.ക്യു.എ.സി കോർഡിനേറ്റർ, പ്രവീൺ കുമാർ വി.എസ്, മുൻ സിണ്ടിക്കേറ്റ് അംഗം, എം.ജി. യൂണിവേഴ്‌സിറ്റി, ബിനുരാജ് സി.ആർ, സെക്രട്ടറി, പി.ടി.എ, പ്രൊഫ. ഡോ. ഇന്ദു സി. നായർ, സ്റ്റാഫ് സെക്രട്ടറി, ഡോ. ഷാജി എൻ. രാജ്, കൺവീനർ, ബിന്ദു കെ.എൽ, ഓഫീസ് സൂപ്രണ്ട് എന്നിവർ ഉൽഘാടന ചടങ്ങിൽ പങ്കെടുത്തു.

Advertisements

മൂത്തൂറ്റ് ഹോണ്ട, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്, ഹൈടെക് ബിസിനസ്സ് കാസിൽ, ഇന്‍ഡസ് മോട്ടോർസ്, ബെൽസ്റ്റാർ മൈക്രോ ഫിനാൻസ് ലിമിറ്റഡ്, മണിമുറ്റത്ത് ഫിനാന്‍സ്, ഒലെ മേക്കപ്പ് സ്റ്റുഡിയോ, ഫോർ സ്റ്റാർ സുസൂക്കി, പ്രൊഫഷണൽ ഹോസ്പിറ്റാലിറ്റി ആൻഡ് സപ്പോർട്ട് സർവീസസ്, എൽ ഐ സി, ടാറ്റാ എ ഐ എ, ചെറുവാ സ്പൈസി, സ്റ്റാർ ഹെൽത്ത് ഇന്‍ഷ്വറന്‍സ്, പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ്, വി ജി പി ഇലക്ട്രിക്കൽസ്, ഇന്ത്യൻ പോസ്റ്റൽ സർവീസസ്, എക്സൽ മോട്ടോർസ്, മെഡികെയർ, യൂണിവേഴ്സൽ കോളേജ് , സെൻറ്. മേരീസ് എഡ്യൂക്കേഷൻ ട്രസ്റ്റ്, അലങ്കാർ ഹൈപ്പർ മാർകറ്റ് തുടങ്ങി 21 കമ്പനികള്‍ പങ്കെടുത്ത തൊഴില്‍മേളയില്‍ 77 തസ്തികകളിലേക്ക് രണ്ടായിരത്തിനു മുകളിലുള്ള ഒഴിവുകളാണ് ഉണ്ടായിരുന്നത്. 190 തൊഴിലന്വേഷകരാണ് തൊഴിൽമേളയിൽ പങ്കെടുത്തത്. ഇവര്‍ വിവിധ കമ്പനികളുടെ 415 അഭിമുഖത്തില്‍ പങ്കെടുത്തു. മേളയിൽ 46 പേർക്ക് നേരിട്ട് ജോലി ലഭിക്കുകയും 220 പേരെ അടുത്ത ഘട്ടത്തിലേക്കുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ജില്ലയിലെ മറ്റ് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് തുടര്‍ തൊഴില്‍ മേളകളുണ്ടാവും. എല്ലാ ആഴ്ചകളിലും വിവിധ വിഭാഗങ്ങള്‍ക്കായി നടക്കുന്ന വിര്‍ച്വല്‍ ജോബ് ഫെയര്‍ കൂടാതെയാണ് രണ്ടാഴ്ച കൂടുമ്പോഴുള്ള ഇത്തരം പ്രാദേശിക തൊഴില്‍ മേള.

Hot Topics

Related Articles