വൈക്കം നഗരസഭാ ചെയർമാനെ ആക്രമിച്ച സംഭവം : കോൺഗ്രസ് വൈക്കത്ത് പ്രതിഷേധ സമരം നടത്തി; ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു

ഫോട്ടോ: ഉപരോധ സമരത്തിൻ്റെ പേരിൽ വൈക്കം നഗരസഭ ചെയർപേർസൺ പ്രീതരാജേഷിനെ തടഞ്ഞുവയ്ക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതിൽ പ്രതിഷേധിച്ചു കോൺഗ്രസ് നടത്തിയ പ്രതിഷേധ യോഗം ഡിസിസി പ്രസിഡൻ്റ് നാട്ടകംസുരേഷ് ഉദ്ഘാടനം ചെയ്യുന്നു

Advertisements

വൈക്കം:ഉപരോധസമരത്തിൻ്റെ പേരിൽ വൈക്കം നഗരസഭ ചെയർപേർസൺ പ്രീതരാജേഷിനെ തടഞ്ഞുവയ്ക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതിൽ പ്രതിഷേധിച്ചു കോൺഗ്രസ് പ്രകടനവും യോഗവും നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബോട്ടു ജെട്ടി മൈതാനിയിൽ ഡിസിസി സെക്രട്ടറി അബ്ദുൾസലാംറാവുത്തർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സമരത്തിൻ്റെ പേരിൽ ബിജെപി ചെയർപേഴ്‌സണെ കയ്യേറ്റംചെയ്ത സംഭവം കിരാതമായ പ്രവൃത്തിയാണെന്ന് ഉദ്ഘാടനപ്രസംഗത്തിൽ ഡിസിസി പ്രസിഡൻ്റ് നാട്ടകംസുരേഷ് അഭിപ്രായപ്പെട്ടു.

യോഗത്തിൽ അക്കരപ്പാടം ശശി,പി.പി.സിബിച്ചൻ, പി.വി.പ്രസാദ്,ഇടവട്ടം ജയകുമാർ, വിജയമ്മ ബാബു,ജോർജ്ജ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിനു മുന്നോടിയായി വൈക്കം ടൗണിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധപ്രകടനവും നടത്തി.

കെ.ആർ.ഷൈല കുമാർ, സണ്ണി പോട്ടയിൽ, ഷാനവാസ്, വർഗ്ഗീസ് പുത്തൻചിറ, വി. അനൂപ്, കെ.സുരേഷ്കുമാർ, എം.ടി. അനിൽകുമാർ, വി.റ്റി.ജയിംസ്, ബി.രാജശേഖരൻ,രേണുക രതീഷ്, പി.എൻ. കിഷോർ കുമാർ , ഷീജ ഹരിദാസ്, സീതു ശശിധരൻ,ബിന്ദു ഷാജി, പി.ഡി. ബിജി്പോൾ, രാജശ്രീ വേണുഗോപാൽ,സോജി ജോർജ്ജ്, ധനഞ്ജയൻ, മോഹനൻ നായർ, എം.കെ. മഹേശൻ, സന്തോഷ് കരുണാകരൻ, പി.മോഹനൻ, കെ.എൻ. ദേവരാജൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Hot Topics

Related Articles