വൈക്കം: കെ.പി.എം.എസ് ജില്ലാ നേതൃയോഗം ആഗസ്റ്റ് ഒന്ന് വെള്ളിയാഴ്ച രാവിലെ 11.30 ന് വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.
Advertisements
സംസ്ഥാന ട്രഷറർ അഡ്വ.എ. സനീഷ്കുമാർ അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ സംസ്ഥാന ഭാരവാഹികളും , ജില്ലയിലെ 12 യൂണിയനിലേയും ഭാരവാഹികളും , പോഷക സംഘടനാ നേതാക്കളും പങ്കെടുക്കും.
രാവിലെ 11 മണിക്ക് വൈക്കം സത്യാഗ്രഹ സമരത്തിന്റെ ചരിത്രമുറങ്ങുന്ന ഇണ്ടംതുരുത്തി മന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ സന്ദർശിക്കും.സംസ്ഥാന, യൂണിയൻ ഭാരവാഹികൾ അദ്ദേഹത്തെ അനുഗമിക്കും.