കൂർക്ക കൃഷിക്ക് പ്രചാരം എറുന്നു ; പ്രചാരണ പരിപാടി സംഘടിപ്പിക്കാൻ കിഴങ്ങ് ഗവേഷണ കേന്ദ്രത്തെ സമീപിക്കും : എബി ഐപ്പ്

കോട്ടയം: വിപണിയിലെ വിലവർദ്ധനവ് കൂർക്ക കൃഷിയിലേക്ക് കൂടുതൽ കർഷകരെ ആകർഷിക്കുന്നതായി കർഷകനും കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറിയുമായ എബി ഐപ്പ് പറഞ്ഞു.

Advertisements

നിലവിൽ ഒരു കിലോ കൂർക്കയ്ക്ക് നൂറുരുപായാണു വില. ജൂൺ അവസാനം മുതൽ കൃഷി ആരംഭിക്കാം. കുറഞ്ഞ ഉൽപ്പാദനചിലവാണ് കർഷകരെ കൂടുതലായു൦ ഇതിലേക്ക് ആകർഷിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചരൽ കലർന്ന മണ്ണിൽ നല്ല വിളവുണ്ടാകുന്നതുമുലം ജില്ലയുടെ മലയോരമേഘല കൂർക്ക കൃഷിക്ക് അനുയോജ്യമാണ്. വാഴയുടെ ഇടവിളയായി അരയേക്കർ സ്ഥലത്താണ് എബി കൂർക്ക കൃഷി തുടങ്ങിയിരിക്കുന്നത്. നട്ട് നാലു മാസത്തിനുള്ളിൽ വിളവെടുപ്പുനടത്താം എന്നതും കർഷകർക്ക് അധിക വരുമാനം നൽകുന്നു.

മെയ്മാസത്തോടെ തടമെടുത്തു പോകുന്ന കൂർക്കകിഴങ്ങുകളാണ് ഈ സമയത്ത് മുറിച്ചു നടുന്നത് തടമെടുത്തശേഷം ഉണങ്ങിയ ചാണകവും ചാരവും അടിവളമായി നൽകിയശേഷം കിളുർത്തു നിൽക്കുന്ന തണ്ടുകൾ മുറിച്ച് നടന്നുതാണ് രീതി. നട്ട് ഒന്നരമാസത്തിന് ശേഷം പൊട്ടാഷും യൂറിയായും ഘട്ടങ്ങളായി നൽകുന്നു. തുടർന്ന് വളർച്ചയെത്തിയ തണ്ട് അഴുകികയിഴുപോൾ വിളവെടുക്കാം. കാര്യമായ ഉരഗങ്ങൾ ഒന്നു൦ ഈ കൃഷിയെ ബാധിക്കാറില്ല. അടുത്ത സീസണിൽ കൂർക്ക കൃഷി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ആവശൃമായ നടപടികൾ സ്വീകരിക്കാനും പ്രചാരപരിപാടികൾ സ൦ഘടിപ്പിക്കാൻ കിഴങ്ങു ഗവേഷണ കേന്ദ്രത്തെ സമീപിക്കുമെന്നും എബി ഐപ്പ് പറഞ്ഞു.

Hot Topics

Related Articles