കോതമംഗലത്ത് പെൺ സുഹൃത്ത് യുവാവിന് വിഷം കൊടുത്ത സംഭവം കൊലപാതകം തന്നെ; സ്ഥിരീകരിച്ച് പൊലീസ്; പ്രതി ചേലാട് സ്വദേശിനി

കൊച്ചി: കോതമം​ഗലത്ത് പെൺ സുഹൃത്ത് യുവാവിന് വിഷം കൊടുത്തത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിൽ ചേലാട് സ്വദേശിനിയായ അദീനയാണ് പ്രതി. മാതിരപ്പിള്ളി സ്വദേശി അന്‍സിലിനെയാണ് യുവതി വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. യുവതി മറ്റൊരാളുമായി അടുപ്പത്തിലായിരുന്നു. 

Advertisements

അതോടെ അൻസിലിനെ ഒഴിവാക്കാനാണ് വിഷം നൽകിയത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അൻസിലുമായി സാമ്പത്തിക തർക്കങ്ങളും ഉണ്ടായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കള നാശിനിയായ പാരാക്വിറ്റ് ആണ് കൊല്ലാൻ ഉപയോ​ഗിച്ചതെന്ന് പൊലീസ് അറിയിച്ചു. ചേലാടുള്ള കടയിൽ നിന്നുമാണ് അദീന വിഷം വാങ്ങിയത്. വിഷം വാങ്ങി വീട്ടിൽ സൂക്ഷിച്ചു. എന്നാൽ വിഷം കലക്കി നൽകിയത് എന്തിലാണ് എന്നറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

Hot Topics

Related Articles