കന്യാസ്ത്രീകൾക്ക് ജാമ്യം : ആഹ്ളാദത്തിൽ മതേതര കേരളം ; മുസ്ലിം ലീഗും പങ്ക് ചേരുന്നു ; പ്രഖ്യാപനവുമായി പി. കെ ഫിറോസ്

ന്യൂഡൽഹി : ഛത്തീസ്‌ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്.ഒൻപത് ദിവസമായി കന്യാസ്ത്രീകള്‍ ജയിലിലാണ്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് കുടുംബം ബിലാസ്പുര്‍ എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

Advertisements

ഇന്നലെ ഉച്ചക്ക് ശേഷം മൂന്നരയോടെ കോടതി കേസ് പരിഗണിച്ചിരുന്നു. നേരത്തെ സെഷന്‍സ് കോടതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തന്നെ എന്‍ഐഎ കോടതിയിലും പ്രോസിക്യൂഷന്‍ ആവര്‍ത്തിക്കുകയായിരുന്നു. എന്നാല്‍ ഒരു തരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലവും ഇല്ലാത്തവരാണെന്നും ഭരണ ഘടന മൂല്യങ്ങള്‍ മാനിച്ച്‌ കന്യാസ്ത്രീകള്‍ക്ക് വേഗത്തില്‍ ജാമ്യം നല്‍കണമെന്നാണ് കന്യാസ്ത്രീകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഛത്തീസ്ഗഡ് സര്‍ക്കാരിനെ കൂടാതെ ബജ്രംഗ്ദളിന്റെ അഭിഭാഷകരും കന്യാസ്ത്രീകളുടെ ജാമ്യത്തെ എന്‍ഐഎ കോടതിയില്‍ എതിര്‍ത്തിരുന്നു.ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുർഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച്‌ ഇവരെ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തത്.

ആഹ്ളാദത്തിൽ മുസ്ലിം ലീഗും !
ഛത്തീസ്‌ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതില്‍ പ്രതികരണവുമായി പി കെ ഫിറോസ്. കന്യാസ്ത്രീകളുടെ ജാമ്യം മതേതര വിശ്വാസികള്‍ ആഹ്‌ളാദത്തില്‍ ആണ്.മുസ്ലിം യൂത്ത് ലീഗും അവർക്കൊപ്പം പങ്കുചേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഐക്യം തകർക്കാൻ ആര് ശ്രമിച്ചാലും അവരെ ഒറ്റപ്പെടുത്തും.

മത ന്യുനപക്ഷങ്ങള്‍ക്ക് എതിരെ നിരന്തരാമായ അക്രമണങ്ങള്‍ നടക്കുന്നു. രാജ്യത്തിന്റെ വളർച്ചയില്‍ ക്രൈസ്തവ സഭകള്‍ക്ക് വലിയ പങ്കുണ്ട്. അവർക്ക് എതിരെ മനുഷ്യക്കടത്ത് വരെ ആരോപിക്കുന്നു. കാരുണ്യം എത്താത്ത സ്‌ഥലത്ത് മനുഷ്യത്വം കൊണ്ട് ചെന്നവരാണ് നാട്ടിലെ ക്രൈസ്തവരെന്നും പി കെ ഫിറോസ് പറഞ്ഞു.

കന്യാസ്ത്രീകളുടെ ജാമ്യത്തില്‍ സാദിഖ് അലി തങ്ങളും പ്രതികരിച്ചു. തത്കാലം ജാമ്യം അനുവദിച്ചു എങ്കിലും പ്രോസക്യൂഷൻ ശക്തമായ് ജാമ്യം കൊടുക്കുന്നതിന് എതിരെ വാദിച്ചു. സർക്കാരുകളുടെ കണ്ണ് തുറന്നിട്ട്‌ ഇല്ല. അതുകൊണ്ട് തന്നെ സമരം അവസാനിപ്പിക്കാൻ സമയം ആയിട്ടില്ല. ബഹുസ്വരതയക്ക് വേണ്ടിയാണ് സമരം ചെയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ഇന്ന് രാവിലെയാണ് ജാമ്യം ലഭിച്ചത്. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവർക്ക് ജാമ്യം അനുവദിച്ചത്. ഒൻപത് ദിവസമായി കന്യാസ്ത്രീകള്‍ ജയിലിലാണ്.

Hot Topics

Related Articles