ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; കന്യാസ്ത്രീകൾ ജയിൽ മോചിതരായി; ജാമ്യം ലഭിച്ചത് ഉപാധികളോടെ ; കന്യാസ്ത്രീകളുടെ ജയിൽ മോചനം പ്രതികരണങ്ങൾ അറിയാം..!

ദുർഗ്: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾ ജയിൽ മോചിതരായി. ഇന്ന് രാവിലെയാണ് എൻഐഎ കോടതി കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചത്. എട്ട് ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് കന്യാസ്ത്രീകൾ പുറത്തിറങ്ങുന്നത്. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും എംപിമാരും സഭാ അധികൃതരും കന്യാസ്ത്രീകളെ സ്വീകരിക്കാൻ എത്തിയിരുന്നു.
എം എൽ എമാരായ ചാണ്ടി ഉമ്മൻ, റോജി എം ജോൺ,അൻവർ സാദത്ത്, എംപിമാരായ ജോൺ ബ്രിട്ടാസ്, ജോസ് കെ മാണി, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ ജയിൽ മോചിതരായ കന്യാസ്ത്രീകളെ സ്വീകരിക്കാനുണ്ടായിരുന്നു.

Advertisements

ജാമ്യം ലഭിച്ചത് ഉപാധികളോടെ..!
കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് ഉപാധികളോടെ. 50000 രൂപയുടെ രണ്ട് ആൾ ജാമ്യവും , പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കുകയും വേണം. മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ആരോപിച്ച് ഒൻപത് ദിവസമായി കന്യാസ്ത്രീകൾ ജയിലിൽ തുടരുമ്പോഴാണ് ബിലാസ്പൂർ എൻ ഐഎ കോടതി കന്യാസ്ത്രീകളുടെ ജാമ്യ അപേക്ഷയിൽ ഇന്ന് വിധി പറഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മനുഷ്യക്കടത്ത്, മതപരിവർത്തന കുറ്റങ്ങൾ നിലനിൽക്കില്ലെന്നായിരുന്നു കന്യാസ്ത്രീകൾക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് വാദിച്ചത്. അഞ്ചാമത്തെ വയസ്സിൽ മതപരിവർത്തകയാണ് യുവതി. ജോലിക്ക് കൊണ്ടുപോയതിന് പൂർണമായ രേഖകളും ഉണ്ട്. അതുകൊണ്ടുതന്നെ ചുമത്തിയിരിക്കുന്നത് അടിസ്ഥാനം ഇല്ലാത്ത കുറ്റമാണെന്നാണ് അഭിഭാഷകൻ അമൃതോ ദാസ് അറിയിച്ചത്.
വാദം പൂർത്തിയായതോടെയാണ് കേസിന് ഇന്ന് വിധി പറഞ്ഞത്.

ബജ്‌റംഗ്ദൾ പ്രവർത്തകർക്ക് എതിരെ കേസ് എടുക്കണം: ഫ്രാൻസിസ് ജോർജ് എംപി

കന്യാസ്ത്രീകൾക്ക് എതിരെ ഛത്തീസ്ഗഡ് സർക്കാർ അകാരണമായി എടുത്ത കേസ് പിൻവലിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം പി ആവശ്യപ്പെട്ടു. ഇതിനായി ഇന്ത്യാ മുന്നണിയും യു ഡി എഫും പാർലമെന്റിലുൾപ്പെടെ ശക്തമായ സമ്മർദ്ദം ചെലുത്തും. ഈ സംഭവത്തിൽ ഛത്തീസ്ഗഡ് സർക്കാരിന് വൻ വീഴ്ച വന്നിട്ടുണ്ട്. നിരപരാധികളായ രണ്ട് സന്യാസിനികൾ 9 ദിവസമാണ് ജയിലിൽ കഴിയേണ്ടി വന്നത്. ഇവരെ അകാരണമായി കസ്റ്റഡിൽ വയ്ക്കാനും, തടങ്കലിൽ വയ്ക്കുവാനും പീഡിപ്പിക്കുവാനും കാരണമാക്കിയ ബജ്‌റംഗ്ദൾ പ്രവർത്തകർക്ക് എതിരെ കേസ് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

കട്ടിൽ കിട്ടിയത് ഇന്നലെ; കന്യാസ്ത്രീകളെ പാർപ്പിച്ചത് കൊടും ക്രിമിനലുകൾക്കൊപ്പം: ജോൺ ബ്രിട്ടാസ് എംപി
53 ക്രിമിനലുകളും മറ്റ് കേസുകളിൽ പ്രതികളായവരും കഴിയുന്ന ജയിലിലാണ് ഒൻപത് ദിവസം കന്യാസ്ത്രീകളെ പാർപ്പിച്ചത്. കട്ടിലൊന്നും സെല്ലിൽ ഇടാൻ പറ്റിയിരുന്നില്ല. അതുകൊണ്ട് വരാന്തയിലാണ് കട്ടിലിട്ടത്. എട്ടു ദിവസത്തിന് ശേഷം ഇന്നലെ മാത്രമാണ് കന്യാസ്ത്രീകൾക്ക് കട്ടിൽ ലഭിച്ചത്. ഓടിരക്ഷപെടാൻ ശ്രമിക്കുന്ന മുയലിനൊപ്പവും വേട്ടയാടുന്ന നായ്ക്ക് ഒപ്പവുമാണ് ബിജെപിയും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരും ഉള്ളത്. – ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു.

തീവ്രവാദി ഗ്രൂപ്പുകളെ നിയന്ത്രിക്കണം; കേസ് റദ്ദാക്കണം: ആൻഡ്രൂസ് താഴത്ത്
കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ എല്ലാവർക്കും നന്ദി അറിയിച്ച് സിബിസിഐ അധ്യക്ഷൻ ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. വിവിധ മേഖലകളിലെ വ്യക്തികൾ കക്ഷിരാഷ്ട്രീയ ജാതിമത വ്യത്യാസമില്ലാതെ കന്യാസ്ത്രീകൾക്കായി പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്തു. ജാമ്യം ലഭിച്ചെങ്കിലും കേസ് തുടരുന്നതിൽ ആശങ്കയുണ്ട്. കേസ് എത്രയും വേഗം റദ്ദാക്കണം. തെറ്റായ കുറ്റാരോപണത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

കന്യാസ്ത്രീകളെ പരിഗണിച്ചത് ക്രിമിനലുകളെ പോലെ; ബിജെപി അതിന് കൂട്ടു നിന്നു: വി.ഡി സതീശൻ
ചെയ്യാറ്റ കുറ്റത്തിന് കൊലക്കുറ്റം ചെയ്ത ക്രിമിനലുകളെ പോലെയാണ് കന്യാസ്ത്രീകളെ പരിഗണിച്ചത്. കഴിഞ്ഞ ഒൻപത് ദിവസമായി ജയിലിൽ കഴിയാൻ കന്യാസ്ത്രീകൾ ഇടയാക്കിയത് തെറ്റായ ആരോപണവാണ്. ബിജെപി അതിന് കൂട്ടു നിന്നു. മതവിദ്വേഷം പ്രചരിപ്പിക്കുന്നവർ ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയാണ്. കോടതിയിൽ കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്നാണ് സർക്കാർ അഭിഭാകർ വാദിച്ചത്. ബജ് രംഗ് ദൾ അഭിഭാഷകരും ഇത് തന്നെയാണ് വാദിച്ചത്. – പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

കന്യാസ്ത്രീകളുടെ ജയിൽ മോചനം ആശ്വാസകരം-സുമിത്ത് ജോർജ്.

കോട്ടയം:ഛത്തീസ്ഗഡിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിക്കപ്പെട്ട് അറസ്റ്റിലായ സി.പ്രീതി മേരിയുടെയും സി.വന്ദന ഫ്രാൻസിന്റെയും ജയിൽ മോചനം ആശ്വാസകരമാണെന്ന് ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ സുമിത് ജോർജ് പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്ര ശേഖർ വിഷയത്തിൽ തുടക്കം മുതൽ ഇടപെട്ടു എന്ന് മാത്രമല്ല പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി, ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ, ഛത്തീസ്ഗഡ് മുഖ്യ മന്ത്രി തുടങ്ങി പ്രധാന പെട്ട എല്ലാവരുമായി നടത്തത്തിയ കൃത്യമായ ഇടപെടലുകളാണ് ഇന്ന് വിജയത്തിലെത്തിച്ചത്.
ശ്രീ അനൂപ് ആന്റണിയെയും അതിന് ശേഷം ശ്രീ ഷോൺ ജോർജിനെയും അവിടെക്കു അയച്ച് കാര്യങ്ങൾ ഏകോപിപ്പിച്ചു. . ഈ വിഷയത്തിൽ നേരിട്ട് ഇടപെടാനും ക്രിയാത്മകമായ പരിഹാരം ഉണ്ടാക്കുന്നതിനും ബിജെപി സംസ്ഥാന ദേശീയ നേതൃത്വങ്ങൾ ശ്രമിച്ചത് ന്യൂനപക്ഷ സമൂഹങ്ങളോടുള്ള കരുതലായി കാണുന്നു.ഛത്തീസ്ഗഡിൽ ഈ നിയമം കൊണ്ടുവരുകയും 2021ൽ ബഹുമാനപ്പെട്ട അഞ്ച് വൈദികർക്കെതിരെ ഉൾപ്പെടെ നിരവധി അറസ്റ്റുകൾക്ക് നേതൃത്വം നൽകുകയും ചെയ്ത കോൺഗ്രസ് നേതൃത്വം ഇപ്പോൾ ഇരട്ടത്താപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ്.വിഷയത്തിൽ ഛത്തീസ്ഗഡ് കോൺഗ്രസിന്റെ പ്രതിപക്ഷ നേതാവോ എംഎൽഎമാരോ യാതൊരു പ്രതികരണങ്ങൾക്കും തയ്യാറായിരുന്നില്ല.കേരളത്തിൽ ഇലക്ഷനുകൾ അടുത്ത സാഹചര്യത്തിൽ ന്യൂനപക്ഷ പ്രീണനം മുൻനിർത്തിയുള്ള നാടകങ്ങളുമായി ഏതാനും കോൺഗ്രസ് നേതാക്കൾ രംഗത്തുവരികയാണ്.ഇടതു ഭരണകാലത്ത് കേരളത്തിലും സമാനമായ അറസ്റ്റ് ഉണ്ടായിരുന്നു.ഇതിന്റെ പേരിൽ മൂന്നു വർഷത്തോളം ഒരു സന്ന്യസ്ത സമൂഹം നിയമ യുദ്ധം നടത്തിയതും ആരും മറന്നിട്ടില്ല.ഇവിടുത്തെ ക്രൈസ്തവ സമൂഹത്തിനും മത മേലധ്യക്ഷൻ മാർക്കും നേർക്ക് ഇന്നലകളിൽ ഇടതുപക്ഷം നടത്തിയിട്ടുള്ള അധിക്ഷേപ പരാമർശങ്ങളും പരിഹാസവും എത്രയോ ഹീനമായിരുന്നു.കഴിഞ്ഞ ഒമ്പത് ദിവസമായി ഈ പാപക്കറ കഴുകി കളയുന്നതിനുള്ള വിഫല ശ്രമമായിരുന്നു എൽഡിഎഫ് നേതാക്കന്മാരുടെ ഭാഗത്തുനിന്ന് ഉണ്ടായത്.കന്യാസ്ത്രീമാരുടെ മോചനം ഇവർ ആഗ്രഹിച്ചിരുന്നില്ല,വിഷയം കൂടുതൽ വഷളാക്കി രാഷ്ട്രീയ മൈലേജിനുള്ള ശ്രമമാണ് നടന്നത്.എന്നാൽ ബിജെപി ദേശീയ നേതൃത്വത്തിന്റെ ശക്തമായ ഇടപെടൽ ഇവരുടെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണെന്നും സുമിത് ജോർജ് പറഞ്ഞു.കേരളത്തിൽ നിന്നും ധാരാളം വൈദികരും കന്യാസ്ത്രീകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്.
നിർബന്ധിത മത പരിവർത്തനം എന്നത് ഒരു പരിഷ്‌കൃത സമൂഹവും ഇന്ന് മുന്നോട്ടു വയ്ക്കുന്നില്ല. ഇവരുടെ സേവന പാതകൾ കൂടുതൽ സുഗമമാക്കുന്നതിന് ക്രിയാത്മകമായ ഇടപെടലുകൾ സാധ്യമാക്കുന്നതിന് ന്യൂനപക്ഷമോർച്ചയുടെ നേതൃത്വത്തിൽ പഠനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles