എം.ടെക് സ്പോട്ട് അഡ്മിഷൻ
രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 2025-26 അധ്യയന വർഷത്തിലെ ഒഴിവുള്ള എം.ടെക് കോഴ്സുകളിലേക്ക് ഓഗസ്റ്റ് അഞ്ചിന് സ്പോട്ട് അഡ്മിഷൻ നടത്തും. യോഗ്യരായവർ അന്നേദിവസം രാവിലെ 11ന് മുൻപായി അസൽ സർട്ടിഫിക്കറ്റുകളും ആവശ്യമായ ഫീസും സഹിതം നേരിട്ട് പങ്കെടുക്കണം. റാങ്ക് പട്ടികയിൽ ഉൾപ്പെടാത്തവർക്കും അഡ്മിഷനിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് www.rit.ac.in, ഫോൺ: 0481-2507763,9061240232
കിക്മ എം.ബി.എ. സ്‌പോട്ട് അഡ്മിഷൻ
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ എം.ബി.എ. 2025- 27 ബാച്ചിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഓഗസ്റ്റ് അഞ്ചിന് രാവിലെ 10 മുതൽ കോളേജ് കാമ്പസിൽ വച്ച് നടക്കും. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും ഫിഷറീസ് സ്‌കോളർഷിപ്പിന് അർഹതയുളള വിദ്യാർഥികൾക്കും പ്രത്യേക സിറ്റ് സംവരണമുണ്ട്. എസ്.സി./എസ്.ടി വിദ്യാർഥികൾക്ക് സർക്കാർ യൂണിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും. അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിൽ പങ്കെടുക്കണം. വെബ്സൈറ്റ്: www.kicma.ac.in . ഫോൺ: 9496366741,8547618290.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ട്രാൻസ്‌ജെൻഡർ ഫെസ്റ്റ്: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ജില്ലയിൽ ഓഗസ്റ്റ് 21, 22,23 തീയതികളിൽ നടക്കുന്ന ട്രാൻസ്‌ജെൻഡർ ഫെസ്റ്റിൽ മത്സരങ്ങളിൽ (ഗ്രൂപ്പ് ഇനം, വ്യക്തിഗത ഇനം) പങ്കെടുക്കാൻ താല്പര്യമുള്ള ട്രാൻസ്‌ജെൻഡർ ഐ.ഡി. കാർഡ് ഉള്ള 18 വയസ്സ് പൂർത്തിയായവർ ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരം അഞ്ചിനു മുമ്പായി പേര് വിവരങ്ങൾ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നേരിട്ട് നൽകണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു.വിശദവിവരത്തിന് ഫോൺ: 0481-2563980.
അപേക്ഷ ക്ഷണിച്ചു
സാമൂഹ്യനീതി വകുപ്പ് ഓഗസ്റ്റ് 21,22,23 തീയതികളിലായി സംഘടിപ്പിക്കുന്ന ട്രാൻസ്‌ജെൻഡർ ഫെസ്റ്റിനോടനുബന്ധിച്ച് സമൂഹത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും മികച്ച പ്രവർത്തനം കാഴ്ചവെച്ച സി.ബി.ഒ/ എൻ.ജി.ഒ.കൾക്കും അവാർഡ് നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് അപേക്ഷ നൽകണം. അവസാന തീയതി ഓഗസ്റ്റ് അഞ്ച്. വിശദവിവരത്തിന് ഫോൺ: 0481-2563980.
ക്ഷേമനിധി വിവരങ്ങൾ അപ്ലോഡ് ചെയ്യണം
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോർഡിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി രൂപീകരിച്ച തനത് സോഫ്റ്റ് വെയറിൽ( http://services.unorganisedwssb.org/index.php/home) എല്ലാ ക്ഷേമനിധി ബോർഡ് അംഗങ്ങളും രജിസ്‌ട്രേഷൻ ഡേറ്റ പരിശോധിച്ച് നൽകിയ വിവരങ്ങൾ പൂർണ്ണമാണെന്ന് ഉറപ്പുവരുത്തി ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തി അപ്ലോഡ് ചെയ്യണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ക്ഷേമനിധി ബോർഡ് അംഗങ്ങൾക്കും നിലവിൽ അംഗത്വം മുടങ്ങിക്കിടക്കുന്ന പെൻഷൻകാർ ഒഴികെയുള്ള തൊഴിലാളികൾക്കും ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസുകൾ മുഖേനയോ അക്ഷയകേന്ദ്രങ്ങൾ വഴിയോ തൊഴിലാളികൾക്ക് സ്വന്തമായോ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാം. ക്ഷേമനിധിപദ്ധതി നിഷ്‌കർഷിക്കുന്ന എല്ലാ രേഖകൾ സഹിതമായിരിക്കണം അപ്‌ഡേഷൻ നടത്തേണ്ടതെന്ന് കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാബോർഡ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അവസാന തീയതി ഓഗസ്റ്റ് 31. ഫോൺ : 0481 2300762.
ലോകായുക്ത സിറ്റിംഗ് ഓഗസ്റ്റ് 21 ന്
കേരള ലോകായുക്ത ജസ്റ്റിസ് എൻ. അനിൽകുമാറും ഉപലോകായുക്ത ജസ്റ്റിസ് അശോക് മേനോനും ഓഗസ്റ്റ് 21 ന് വ്യാഴാഴ്ച രാവിലെ 10.30 ന് കോട്ടയം പി.ഡബ്‌ള്യു.ഡി റെസ്റ്റ് ഹൗസിൽ വെച്ച് സിറ്റിംഗ് നടത്തും.
മാടപ്പള്ളിയിലേയ്ക്ക് ടെൻഡർ ക്ഷണിച്ചു
മാടപ്പള്ളി ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലുള്ള മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ 34 അങ്കണവാടികളിലേക്കും തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിലെ 34 അങ്കണവാടികളിലേക്കും വാകത്താനം ഗ്രാമപഞ്ചായത്തിലെ 34 അങ്കണവാടികളിലേക്കും പോഷകബാല്യം പദ്ധതി പ്രകാരം 2025-26 സാമ്പത്തികവർഷം ആഴ്ചയിൽ മൂന്നുദിവസം (തിങ്കൾ, ബുധൻ, വെള്ളി) പാൽ വിതരണം നടത്തുന്നതിന് താൽപ്പര്യമുളള മിൽമ സൊസൈറ്റികൾ, മറ്റ് പ്രാദേശിക ക്ഷീര കർഷകർ, കുടുംബശ്രീ സംരംഭകർ എന്നിവരിൽ നിന്ന് റീ-ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ മാടപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ നിന്നു ലഭിക്കും. പൂരിപ്പിച്ച ടെൻഡർ ഓഗസ്റ്റ് എട്ട് ഉച്ചകഴിഞ്ഞ് 2.30നകം അതത് പഞ്ചായത്ത് സെക്ടർ ഐ.സി.ഡി.എസ്. സൂപ്പർവൈസർമാർക്ക് നൽകണം. ഫോൺ: 8281999155,9446097244.
മാടപ്പള്ളിയിൽ ടെൻഡർ ക്ഷണിച്ചു
മാടപ്പള്ളി ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലുള്ള മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ 34 അങ്കണവാടികളിലേക്കും തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിലെ 34 അങ്കണവാടികളിലേക്കും വാകത്താനം ഗ്രാമപഞ്ചായത്തിലെ 34 അങ്കണവാടികളിലേക്കും പോഷകബാല്യം പദ്ധതി പ്രകാരം 2025-26 സാമ്പത്തികവർഷം ആഴ്ചയിൽ മൂന്നുദിവസം (ചൊവ്വ,വ്യാഴം, ശനി) മുട്ട വിതരണം നടത്തുന്നതിന് താൽപ്പര്യമുളള കെപ്കോ, മറ്റ് പ്രാദേശിക മുട്ട വിതരണക്കാർ, കുടുംബശ്രീ സംരഭകർ എന്നിവരിൽ നിന്ന് റീ-ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫോമുകൾ മാടപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ നിന്നു ലഭിക്കും. പൂരിപ്പിച്ച ടെൻഡർ ഓഗസ്റ്റ് എട്ട് ഉച്ചകഴിഞ്ഞ് രണ്ടിന് അതാത് പഞ്ചായത്ത് സെക്ടർ ഐ.സി.ഡി.എസ്. സൂപ്പർവൈസർമാർക്ക് നൽകണം. വിശദവിവരത്തിന് ഫോൺ: 8281999155,9446097244.
കർഷക അവാർഡ് അപേക്ഷ ക്ഷണിച്ചു
തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് കൃഷിഭവൻറ നേതൃത്വത്തിൽ ചിങ്ങം ഒന്ന് കർഷക ദിനം ആചരിക്കുന്നതിന്റ ഭാഗമായി മികച്ച കർഷകന് അവാർഡ് നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചു.
മികച്ച നെൽ കർഷകൻ, ക്ഷീര കർഷകൻ / കർഷക, വനിത കർഷക, യുവകർഷകൻ, പട്ടിക ജാതി കർഷകൻ, ജൈവ കർഷകൻ, വിദ്യാർത്ഥി കർഷകൻ/ കർഷക
എന്നീ വിഭാഗങ്ങളിലാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അപേക്ഷ ഫോം കൃഷിഭവനിൽ ലഭ്യമാണ്. അപേക്ഷകർ പാസ്പോർട്ട് സൈസ് ഫോട്ടോ, കൃഷിയിടത്തിന്റെ ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം നൽകണം.
ഓഗസ്റ്റ് എട്ടിന് വൈകുന്നേരം അഞ്ചിന് മുൻപായി അപേക്ഷകൾ കൃഷിഭവനിൽ നൽകണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.