തിരുവല്ല പെരിങ്ങര ഗ്രാമ പഞ്ചായത്തിൽ ലൈഫ് സംഗമവും താക്കോൽ ദാനവും നടന്നു

തിരുവല്ല : പെരിങ്ങര ഗ്രാമ പഞ്ചായത്തിൽ ലൈഫ് സംഗമവും താക്കോൽ ദാനവും നടത്തി.
ചാത്തങ്കേരി കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ഷീനാ മാത്യു അദ്ധ്യക്ഷത വഹിച്ചു. യോഗം ബ്ലോക്ക് പ്രസിഡന്റ് അനു സി കെ ഉത്ഘാടനം ചെയ്‌തു. പൂർത്തീകരിച്ച 105-ാമത് വീടിൻ്റെ താക്കോൽദാനം പ്രസിഡന്റ് എബ്രഹാം തോമസ് നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സോമൻ താമരച്ചാലിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റിക്കു മോനി വർഗീസ്, ടി വി വിഷ്ണു നമ്പൂതിരി, ജയ എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം അരുന്ധതി അശോക്, പഞ്ചായത്ത് അംഗങ്ങളായ ശാന്തമ്മ ആർ നായർ, ഷൈജു എം സി, മാത്തൻ ജോസഫ്, ആർ സനൽ കുമാരി, അശ്വതി രാമചന്ദ്രൻ, ചന്ദ്ര എസ് കുമാർ, സുഭദ്രാരാജൻ, പഞ്ചായത്ത് സെക്രട്ടറി ലൈലാമണി, വിഇഓ രാകേഷ് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles