ധര്‍മ്മസ്ഥല വിവാദം; സാക്ഷി പറഞ്ഞ പുതിയ പോയിന്‍റിൽ പരിശോധന; അസ്ഥിഭാഗങ്ങൾ കിട്ടിയെന്ന് സൂചന

ദില്ലി: ധര്‍മ്മസ്ഥലയില്‍ വീണ്ടും അസ്ഥിഭാഗങ്ങൾ കണ്ടെത്തിയെന്ന് സൂചന. പതിനൊന്നാമത്തെ പോയിന്‍റിൽ നിന്ന് മീറ്ററുകൾ അകലെയാണ് പുതിയ പോയിന്‍റ്. സാക്ഷി ഇതേവരെ ചൂണ്ടിക്കാണിച്ച പോയിന്റുകളിൽ പെടുന്നതല്ല ഈ പോയിന്‍റ്.

Advertisements

ഇന്ന് രാവിലെയാണ് സാക്ഷി പുതിയ പോയിന്‍റ് കാണിച്ചുകൊടുത്തത്. ഡിസിപി അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കാടിനകത്ത് തുടരുകയാണ് നിലവില്‍. വനം വകുപ്പ് ഉദ്യോഗസ്ഥരും തിരച്ചില്‍ നടക്കുന്ന കാടിനകത്തുണ്ട്. തിരച്ചില്‍ നടക്കുന്ന ഭാഗം അളന്ന് അതിര് തിരിച്ചു കെട്ടിയിരിക്കുകയാണ്.

Hot Topics

Related Articles