സി പി എം വൈക്കം ടൗൺ സൗത്ത് ലോക്കൽ കമ്മിറ്റി “മികവ് 2025” വിദ്യാഭ്യാസ അവാർഡ് സമർപ്പണ സമ്മേളനം

ഫോട്ടോ: സിപിഎം വൈക്കം ടൗൺ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് സമർപ്പണ സമ്മേളനം സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ്‌ അഡ്വ പി കെ ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു

Advertisements

വൈക്കം: സിപിഎം വൈക്കം ടൗൺ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ അവാർഡ് സമർപ്പണ സമ്മേളനം”മികവ് 2025″ സംഘടിപ്പിച്ചു. ലോക്കൽ പരിധിയിലെ എസ് എസ് എൽ സി – പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരും ഉൾപ്പെടെ 43 പേരെയാണ് ചടങ്ങിൽ ആദരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മികച്ച വിജയം കൈവരിച്ച വൈക്കം തെക്കേനട
ഗവ.ഹയർ സെക്കണ്ടറി സ്കൂൾ,സെന്റ് ലിറ്റിൽ തെരേസാസ് ഹയർ സെക്കന്ററി സ്‌കൂൾ,എസ് എം എസ് എൻ ഹയർ സെക്കണ്ടറി സ്‌കൂൾ (ആശ്രമം), ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ എന്നീ സ്കൂളുകളെയും ചടങ്ങിൽ ആദരിച്ചു.

വൈക്കം സമൂഹം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ്‌ അഡ്വ പി കെ ഹരികുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എം സുജിൻ അധ്യക്ഷനായി. സിപിഎം വൈക്കം ഏരിയ സെക്രട്ടറി പി ശശിധരൻ, ഏരിയ കമ്മിറ്റി അംഗം പി ഹരിദാസ്, സ്കൂളുകളിലെ അധ്യാപകരായ പി ആർ അനുരാധ, സി ജി മിനി, പ്രിയ ഭാസ്കർ, സബീന എ അലി എന്നിവർ സംസാരിച്ചു. ടൗൺ സൗത്ത് ലോക്കൽ സെക്രട്ടറി പി സി അനിൽകുമാർ സ്വാഗതവും
ലോക്കൽ കമ്മിറ്റി അംഗം ബി രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

Hot Topics

Related Articles