കെ.റെയിലിൽ കോട്ടയത്ത് പ്രതിഷേധച്ചൂട്; ആവേശം നിറച്ച് അണികളുമായി ലോറിയിൽ ചാടിക്കയറി ഡിസിസി പ്രസിഡന്റ്; സർവേക്കല്ലുമായി എത്തിയ വാഹനം തടഞ്ഞ് ലോറിയിൽ ഇരുപ്പുറപ്പിച്ച് പ്രതിഷേധക്കാർ; പ്രതിഷേധക്കാർക്ക് ഭക്ഷണം ലൈവായി പാചകം ചെയ്തു നൽകി വീട്ടമ്മമാർ; വീഡിയോ കാണാം

കുഴിയാലിപ്പടിയിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

കോട്ടയം: ചങ്ങനാശേരിയ്ക്കു പിന്നാലെ കോട്ടയം നട്ടാശേരി കുഴിയാലിപ്പടിയിലും കെ.റെയിലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. എൺപതോളം വീടുകൾ കെറെയിലിനടിയിലാകുമെന്നു ഭയന്ന നാട്ടുകാരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. നാട്ടുകാർക്ക് പിൻതുണയുമായി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സമരസമിതിയും രംഗത്ത് എത്തിയതോടെ പ്രതിഷേധം കനക്കുകയാണ്. തിങ്കളാഴ്ച രാവിലെ നട്ടാശേരി കുഴിയിലിപ്പടിയിൽ കെ.റെയിലിനു കല്ലിടുന്നതിനായി ഉദ്യോഗസ്ഥർ എത്തുമെന്ന് അറിയിപ്പുണ്ടായിരുന്നു. ഇതേ തുടർന്ന് സമരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രദേശത്ത് സംഘടിച്ചിരുന്നു.

Advertisements

രാവിലെ പത്തു മണിയോടെ തന്നെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് അഡ്വ.പ്രിൻസ് ലൂക്കോസ്, നഗരസഭ അംഗം സാബു മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നത്. ഇവിടേയ്ക്കാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ് എത്തിയത്. തുടർന്ന് സമരം ആവേശത്തിന്റെ പാരമ്യത്തിലേയ്ക്ക് എത്തുകയായിരുന്നു. രാവിലെ നാട്ടകം സുരേഷ് എത്തിയതിനു ശേഷമാണ് സംഘർഷ സ്ഥലത്തേയ്ക്ക് കെ.റെയിലിന്റെ കല്ലുകളുമായി വാഹനം എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന്, നാട്ടകം സുരേഷിന്റെ നേതൃത്വത്തിൽ വാഹനത്തിൽ ചാടിക്കയറി വാഹനം തടഞ്ഞിടുകയായിരുന്നു.
കുഴിയാനിപ്പടിയിൽ സർവ്വേ കല്ലുകളുമായി എത്തിയ വാഹനം കോൺഗ്രസ്, സമരസമിതി പ്രവർത്തകർ ചേർന്ന് ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിന്റെ നേതൃത്വത്തിൽ തടഞ്ഞു. പ്രവർത്തകരോടൊപ്പം വാഹനം തടഞ്ഞ ശേഷം വാഹനത്തിന് മുകളിൽ കയറി ഇരുന്ന് പ്രതിഷേധിക്കുകയാണ് ഡിസിസി പ്രസിഡന്റ്. പ്രദേശത്ത് വൻ പൊലീസ് സന്നാഹവും തമ്പടിച്ചിട്ടുണ്ട്.

സർവ്വേ കല്ലുകളുമായെത്തിയ വാഹനം തടഞ്ഞതിന് പുറമേ വാഹനത്തിൽ കയറി ഇരുന്നാണ് സമരക്കാരുടെ പ്രതിഷേധം. കനത്ത വെയിൽ കണക്കിലെടുത്ത് വാഹനത്തിനു മുകളിലൂടെ പടുതാ പന്തലും സ്ഥാപിച്ചിട്ടുണ്ട്. അന്തരീക്ഷത്തിലെ ചൂടിനേക്കാൾ ചൂടിലാണ് കോട്ടയം ജില്ലയിൽ റെയിൽ സമരം കനക്കുന്നത്. മുഴുവൻ സർവ്വേ കല്ലുകളും പിഴുതെറിയും എന്ന കടുത്ത നിലപാടിലാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.

പ്രതിഷേധം കനത്തതോടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം പ്രതിഷേധവുമായി ഇവിടെ തമ്പടിച്ചിട്ടുണ്ട്. ഇതിനിടെ സമരത്തിൽ പങ്കെടുക്കുന്ന വീട്ടമ്മമാർ സമരസമിതിയിലെ അംഗങ്ങൾക്കും വീട്ടമ്മമാർക്കും വേണ്ട ഭക്ഷണം തത്സമയം പാചകം ചെയ്തു നൽകുകയാണ്. സമരത്തിനായി തയ്യാറാക്കിയ സ്ഥലത്താണ് ഇവർ ഭക്ഷണം തത്സമയം പാചകം ചെയ്തു നൽകുന്നത്. ഇതേ തുടർന്നു ഇവിടെ നാട്ടുകാരും തമ്പടിച്ചിട്ടുണ്ട്. മാധ്യമങ്ങളും പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.