കോട്ടയം: സഹോദരന്റെ വർക്ക്‌ഷോപ്പിൽ പണി പഠിച്ച യുവാവ് മറ്റൊരു വർക്ക്‌ഷോപ്പിൽ ജോലി നേടിയതിന്റെ വൈരാഗ്യത്തെ തുടർന്ന് യുവാവിനെയും സഹോരനെയും നഗരമധ്യത്തിൽ ചന്തക്കടവിലെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ മൂന്നു പേർ അറസ്റ്റിലായി. കോട്ടയം ചന്തക്കടവ് പാറശേരിൽ വീട്ടിൽ ജിനോ ജോസഫ് (24), കോടിമത ഭാഗം തട്ടുങ്കൽച്ചിറ വീട്ടിൽ സച്ചിൻ സാജൻ (23), മണർകാട് പറമ്പ്കര കോളനി മഠത്തിൽപറമ്പ് ചിറ വീട്ടിൽ രാഹുൽ ഷൈജു (23) എന്നിവരെയാണ് കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ്് ഓഫിസർ ഇൻസ്‌പെക്ടർ കെ.ആർ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കേസിലെ പ്രതിയായ ജിനോ ജോസഫിന്റെ സഹോദരന്റെ വർക്ക് ഷോപ്പിൽ നിന്നും പണി പഠിച്ച പരാതിതിക്കാരന്റെ സഹോദരൻ ഉണ്ണിക്കുട്ടൻ ഈ വർക്ക്‌ഷോപ്പിൽ നിന്നും മാറിയതാണ് വിരോധത്തിന് കാരണമായത്. ഇതേ തുടർന്ന് ആഗസ്റ്റ് മൂന്നിനു പുലർച്ചെ 12.30 മണിയോടെ ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾ പരാതിക്കാരന്റെ വീടിന് മുന്നിലെ വഴിയിൽ വച്ച് അസഭ്യം പറഞ്ഞു ദേഹോപദ്രവം ഏൽപ്പിക്കുകയും, കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബഹളം കേട്ട് ഇറങ്ങിച്ചെന്ന സഹോദരൻ ഉണ്ണിക്കുട്ടനെ പ്രതികൾ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി. ഇത് കൂടാതെ ആയുധം കൊണ്ട് എറിഞ്ഞു. തടസ്സം പിടിച്ച പരാതിക്കാരനെ പ്രതികൾ കൈയിൽ കരുതി വന്ന കമ്പിവടി കൊണ്ട് തലയ്ക്ക് അടിച്ചു പരിക്കേൽപ്പിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് പ്രതികളുടെ സഹായത്തോടെ ഒന്നും രണ്ടും പ്രതികൾ പരാതിക്കാരന്റെ വീട്ടിൽ അതിക്രമിച്ചു കയറി അക്രമം നടത്തുകയായിരുന്നു. പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ കോട്ടയം വെസ്റ്റ് പോലീസ് ഇന്ന് ഒന്നും രണ്ടും മൂന്നും പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.