ഫോട്ടോ: വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽ നടത്തിയ പ്രഫ.എം.കെ.സാനു അനുസ്മരണം മുൻ നിയമസഭ സ്പീക്കർ വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യുന്നു.
Advertisements
തലയോലപറമ്പ്: വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ പ്രഫ. എം.കെ.സാനുവിന്റെ നിര്യാണത്തിൽ അനുശോചിച്ച് അനുസ്മരണ യോഗം നടത്തി.തലയോലപറമ്പ് ഫെഡറൽനിലയത്തിൽ നടന്ന യോഗം മുൻ സ്പീക്കർ വി.എം. സുധീരൻ ഉദ്ഘാടനം ചെയ്തു.
മോഹൻ.ഡി. ബാബു അധ്യക്ഷത വഹിച്ചു. സമിതി ജനറൽ സെക്രട്ടറി പി.ജി.ഷാജിമോൻ,എം. ഗോപാലകൃഷ്ണൻ, എം.കെ.ഷിബു,ആര്യ കരുണാകരൻ,കെ.ഡി. ദേവരാജൻ, അഡ്വ.ശ്രീകാന്ത് സോമൻ, ഡി.കുമാരികരുണാകരൻ തുടങ്ങിയവർ പങ്കെടുത്തു.