തലയോലപ്പറമ്പ് പഞ്ചായത്തിൽ യുഡിഎഫിനെതിരെ എൽ.ഡി.എഫ് അവിശ്വാസം; പ്രമേയം ക്വാറം തികയാതെ തള്ളി

വൈക്കം: തലയോലപ്പറമ്പ് പഞ്ചായത്തിൽ യുഡിഎഫ് ഭരണസമിതിയ്ക്ക് എതിരെ എൽഡിഎഫ് നൽകിയ അവിശ്വാസപ്രമേയം ക്വാറം തികയാത്തതിനെ തുടർന്ന് തള്ളി. യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റിനെ എതിരെ സമർപ്പിച്ച അവിശ്വാസ പ്രമേയമാണ് തള്ളിയത്. 15 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിന് എട്ടും യുഡിഎഫിന് ആറും അംഗങ്ങളാണ് ഉള്ളത്. ഒരു സ്വതന്ത്ര അംഗവും ഉണ്ട്. അവിശ്വാസ പ്രമേയം തള്ളിയതിനെ തുടർന്ന് എൽഡിഎഫ് പ്രവർത്തകർ പഞ്ചായത്തിനു മുന്നിൽ പ്രകടനവുമായി എത്തി. ഈ സമയം പഞ്ചായത്തിന് മുന്നിലെത്തിയ യുഡിഎഫ് പഞ്ചായത്തംഗങ്ങളും പ്രവർത്തകരും എത്തി. ഇതോടെ ഇരു വിഭാഗങ്ങളും തമ്മിൽ സംഘർഷവും ഉണ്ടായി. പൊലീസ് എത്തിയാണ് ഇരുവിഭാഗത്തെയും അനുനയിപ്പിച്ച് പൊലീസ് ആണ് പറഞ്ഞു വിട്ടത്.

Advertisements

Hot Topics

Related Articles