എസ് എൻ പുരം : ഗവണ്മെന്റ് വി എച്ച് എസ് എസ്സിൽ 2025-26അധ്യയന വർഷത്തേക്കുള്ള പി ടി എ ഭരണ സമിതി രൂപീകരിച്ചു. സ്ഥാനമൊഴിയുന്ന പി ടി എ പ്രസിഡന്റ് ബിജി സൈമണിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ ബി സ്വാഗതവും,പ്രിൻസിപ്പാൾ റസീന എസ് റിപ്പോർട്ട് അവതരണവും നടത്തി. 8രക്ഷാകർതൃ പ്രതിനിധികളും 7അധ്യാപക പ്രതിനിധികളെയും എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്ന് രഞ്ജിത് കെ കെ യെ പ്രസിഡന്റായും, ദിവ്യാ രാജനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. യോഗത്തിന് സ്റ്റാഫ് സെക്രട്ടറി കൊച്ചുറാണി ജോസഫ് നന്ദി പറഞ്ഞു.
Advertisements



