കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് എട്ട് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന കുളത്തുങ്കൽ ട്രാൻസ്‌ഫോർമറിന്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ലൗലിലാൻഡ്, മഴുവഞ്ചേരി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും കോയിപ്പുറം ട്രാൻസ്ഫോർമറിന്റെ പരിധിയിൽ 2 മണി മുതൽ വൈകിട്ട് 5:30 വരെയും മലകുന്നം, മാത്തൻകുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ പേരച്ചുവട്, എസ്ഇ കവല,കൈതേപ്പാലം,നാഗപുരം പുതുപ്പള്ളി ചിറ,പ്ലാവിൻച്ചുവട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഒറവയ്ക്കൽ, വടക്കൻ മണ്ണൂർ, ആറുമാനൂർ ക്രഷർ, ചാരത്തുപടി, ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈനിൽ വിവിധ മെയിന്റനൻസ് ജോലികൾ ഉള്ളതിനാൽ കോണിപ്പാട്, ചാലമറ്റം, മേലുകാവ്മറ്റം, ദീപ്തി, സെമിത്തേരി, കാഞ്ഞിരം കവല, വടക്കും ഭാഗം, പെരിങ്ങാലി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധികളിൽ 8.30 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ചെത്തിപ്പുഴ ഡോക്ട്‌ടേഴ്സ് ക്വാർട്ടേഴ്സ്, ചെത്തിപ്പുഴ ഹോസ്പിറ്റൽ, മോർച്ചറി, സബ്സ്റ്റേഷൻ, ,എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6മണിവരെ വൈദ്യുതി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കുടമാളൂർ-ചുങ്കം മെയിൻ റോഡിൽ ടച്ചിങ് ആയതിനാൽ തിരുവാറ്റ, വാരിശ്ശേരി, ചുങ്കം ഭാഗത്തെ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9.30 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും കുടയംപടി, കുടമാളൂർ ഭാഗത്തെ ട്രാൻസ്‌ഫോർമറുകളിൽ ഉച്ചയ്ക്ക് 1.30 മണി മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാറാമറ്റം,മോഹം, പറപ്പാട്ടുപടി, പൂത്തോട്ടപ്പടി, കൂവപൊയ്ക ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഐരാറ്റു നട , ഡോൾ സിറ്റി, പീടിയേക്കൽ പടി ട്രാൻസ്‌ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യതി മുടങ്ങും
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കോട്ടമുറി , കൊല്ലാപുരം എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള കാളച്ചന്ത ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മുതൽ ഉച്ചക്ക് 1 മണി വരെ വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെട്ടിപ്പടി, പൊയ്കമഠം, തുരുത്തേൽകവല ഭാഗങ്ങളിൽ 9:30 മുതൽ 5:00 വരെയും അശ്വതിപുരം, ഓംകാരേശ്വരം, പി & ടി ക്വാർട്ടേഴ്സ്, ബോംബെ പ്ലാസ്‌ററ്, റിവർവാലി, മനോരമ പബ്ലിക്കേഷൻസ് ഭാഗങ്ങളിൽ 01:00 മുതൽ 5:00 വരെയും വൈദ്യുതി മുടങ്ങും.
നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന സിമന്റ് ജംഗ്ഷൻ, മുളങ്കുഴ , കണ്ണൻ കര, ചെട്ടിക്കുന്ന് എന്നീ ഭാഗങ്ങളിൽ രാവിലെ 10:00 മുതൽ ഉച്ചയ്ക് 02:00 വരെ വൈദ്യുതി മുടങ്ങും
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ചെത്തിപ്പുഴ പഞ്ചായത്ത്, കുരിശുമ്മൂട് മീൻചന്ത, മീഡിയവില്ലേജ് , എജെ റീൽ തവളപ്പാറ, ചെത്തിപ്പുഴ കടവ്, കാനറാ പേപ്പർമിൽ, മോർകുളങ്ങര ബൈപ്പാസ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.