ഫോട്ടോ അടികുറിപ്പ്. കന്യാസ്ത്രീകള്‍ക്കെതിരായ വ്യാജ കേസിന്റെ എഫ്.ഐ ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആര്.ജെ.ഡി ജില്ലാക്കമ്മറ്റി കോട്ടയത്ത് ഗാന്ധി സ്ക്വയറില്‍ നടത്തിയ ജനജാഗ്രതാ സദസ് ആര്‍ജെ ഡി ദേശീയ
എക്സിക്യുട്ടീവ് അംഗം ഡോ. വര്‍ഗ്ഗീസ് ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം: മതേതര ഭരണഘടനയില്‍ നിന്ന് മതരാഷ്ടത്തിലേക്ക് രാജ്യം നീങ്ങുന്നതിന്റെ പ്രകടമായ തെളിവാണ് ഛത്തീസ്ഗഢിലെ കന്യാസ്ത്രീകള്‍ക്ക് എതിരെയുളള കുറ്റപത്രമെന്ന് ആര്‍ജെഡി ദേശീയ എക്സിക്യുട്ടീവ് അംഗവും സംസ്ഥാന പ്ലാനിങ് ബോർഡ് അംഗവും ആർ ജെ ഡി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ഡോ.വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.
ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളുടെ വ്യാജകേസിന്റെ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആര്‍ജെ ഡി ജില്ലാ കമ്മറ്റി കോട്ടയത്തു ഗാന്ധി സ്ക്വയറില്‍ നടത്തിയ ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് രാഷ്ട്രത്തിന്റെ ചുമതലയാണ് ഇക്കാര്യത്തില്‍ രാഷ്ടപതി ഇടപെടണം കന്യാസ്ത്രീകള്‍ക്ക് ജാമ്യം കൊടുക്കരുതെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയിട്ടും, കന്യാസ്ത്രീകളെ മര്‍ദ്ദിച്ചിട്ടും ബജ്രംഗദള് പ്രവര്‍ത്തകര്‍ക്കെതിരെ ഇനിയും നിയമനടപടികള്‍ സ്വീകരിച്ചിട്ടില്ലായെന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
ഛത്തീസ്ഗഢില്‍ പ്രവര്‍ത്തിച്ചുവരുന്ന കന്യാസ്ത്രീകള്‍ കാരുണ്യ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്നും നിര്‍ബ്ബന്ധിത മതപരിവര്‍ത്തനം ഒരിക്കല്‍ പോലും നടത്തിയിട്ടില്ലാ എന്നതും വ്യക്തമാണ്.
എന്നാല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിര്‍ബ്ബന്ധിത മതപരിവര്‍ത്തനം നടത്തുന്നു എന്നു പറഞ്ഞു ക്രിസ്ത്യന്‍ സമൂഹത്തെ വീണ്ടും വേട്ടയാടുകയാണ്. ഒഡീഷ്യയില്‍ കന്യാസ്ത്രീകളെയും വൈദികരേയും എഴുപതോളം വരുന്ന ബജരംഗദള്‍ പ്രവര്‍ത്തകര്‍ നിഷ്ഠൂരമായി മര്‍ദ്ദിച്ചത്
അതീവ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. ഇതിനെതിരെ രാജ്യത്തെ മുഴുവന്‍ മതേതര വിശ്വാസികളും ഒരുമിച്ച് രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിര്‍ത്താന്‍ ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തണമെന്ന്
ഡോ.വര്‍ഗീസ് ജോര്‍ജ് ആവശ്യപ്പെട്ടു.
ആര്. ജെ. ഡി ജില്ലാ പ്രസിഡന്റ് സണ്ണിതോമസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ അഡ്വ.ബെന്നി കുര്യന് പീറ്റര്‍ പന്തലാനി, റ്റി.എസ്. റഷീദ്, ജോസ് മടുക്കക്കുഴി, ജില്ലാ ജനറൽ സെക്രട്ടറി ജോര്‍ജ് മാത്യു, ജോണ്‍ മാത്യു മൂലയില്‍, കെ. ഇ. ഷെരീഫ്, ഏ.വി. ജോര്‍ജ്കുട്ടി, ബെന്നി സി. ചീരഞ്ചിറ, ഫിറോസ് മാവുങ്കല്‍, ജോര്‍ജ് കുട്ടി ഞള്ളാനി, കെ. ആര്. മനോജ്കുമാര്‍, പ്രിന്‍സ് തോട്ടത്തില്‍, എന്നിവര്‍ പ്രസംഗിച്ചു.