വെളിലാപ്പിള്ളി സെൻറ് ജോസഫ് യുപി സ്കൂളിൽ സ്കൂൾതല പച്ചക്കറി കൃഷിയുടെ ഉദ്ഘാടനവും പിടിഎ യോഗവും നടത്തി

പാലാ : 2025- 26 അധ്യായന വർഷത്തെ സ്കൂൾതല പച്ചക്കറിയുടെ കൃഷിയുടെ ഉദ്ഘാടനം രാമപുരം കൃഷി വകുപ്പ് ഓഫീസർ, അനന്തു രാജഗോപാൽ സ്കൂൾ കൃഷി ക്ലബ്ബ് അംഗങ്ങൾക്ക് പച്ചക്കറിതൈ നൽകിക്കൊണ്ട് നിർവഹിച്ചു. ”മണ്ണിനെ അറിയണം, വളം അറിയണം ,വളർച്ച അറിയണം. സ്കൂളുകളിൽ എന്നതുപോലെ വീടുകളിലും കൃഷി പ്രോത്സാഹിപ്പിക്കണം. ” കുട്ടികളുടെയും രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം കാർഷിക മേഖലകളിൽ ഉണ്ടാകാൻ സാധിക്കട്ടെ എന്ന് തദവസരത്തിൽ ആശംസിച്ചു.

Advertisements

ആരോഗ്യ -കാർഷിക മേഖലകൾ ബന്ധം, ആരോഗ്യ മേഖലകളിലെ പ്രതിസന്ധികൾ , വിഷ രഹിത പച്ചക്കറിയുടെ പ്രാധാന്യം, ജീവിതശൈലി രോഗങ്ങൾ തടയുന്നതിനുള്ള പ്രതിവിധികൾ എന്നിവയെ കുറിച്ച് തദവസരത്തിൽ ജോണി പരമല രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണം നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെള്ളിലാപ്പിളളി എസ് എച്ച് കോൺവെൻ്റ് മദർ സുപ്പീരിയർ സിസ്റ്റർ മെറിൻ ചിറയാത്ത് ആശംസകൾ അർപ്പിക്കുകയും സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡോണ എസ് എച്ച് സ്കൂൾ തല കൃഷിയിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തു.

Hot Topics

Related Articles