വോട്ടര്‍ പട്ടിക പുതുക്കൽ : തദ്ദേശസ്ഥാപനങ്ങള്‍ ഇന്നും നാളെയും തുറന്നു പ്രവര്‍ത്തിക്കും; ഒഴിവാക്കിയത് രണ്ടാം ശനി, ഞായര്‍ അവധികള്‍

തിരുവനന്തപുരം: വോട്ടര്‍ പട്ടിക പുതുക്കാനായി തദ്ദേശസ്ഥാപനങ്ങള്‍ ഇന്നും നാളെയും തുറന്നു പ്രവര്‍ത്തിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദ്ദേശപ്രകാരമാണ് രണ്ടാം ശനി, ഞായര്‍ അവധികള്‍ ഒഴിവാക്കിയത്. 

Advertisements

ചൊവ്വാഴ്ച വരെയാണ് വോട്ടര്‍ പട്ടികയിൽ പേരു ചേര്‍ക്കാനും ഒഴിവാക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും അപേക്ഷ നൽകാനുള്ള സമയം. 27.58 ലക്ഷം പേരാണ് ഇന്നലെ വൈകീട്ട് വരെ പേരു ചേര്‍ക്കാൻ അപേക്ഷിച്ചത്. തിരുത്തലിന് 10,559 ഉം സ്ഥാനമാറ്റത്തിന് 1.25 ലക്ഷത്തിലധികം അപേക്ഷകളും സമര്‍പ്പിച്ചു.

Hot Topics

Related Articles