തിരുവനന്തപുരം: താനുമായി ബന്ധപ്പെട്ട വിഷയം സംഘടന ഏറ്റെടുത്തുവെന്നും ഉപകരണം തിരിച്ചറിയാതെ പോയതിൽ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ഡോ. ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉപകരണം കാണാതായ സംഭവത്തിൽ അടക്കം അന്വേഷണം നടക്കട്ടെയെന്നും താൻ തുറന്ന പുസ്തകമാണെന്നും ഡോ. ഹാരിസ് പറഞ്ഞു. താനില്ലാതെ ആയാലും തനിക്ക് പ്രശ്നമില്ല. ഏതുരീതിയിലുള്ള അന്വേഷണത്തെയും ഭയക്കുന്നില്ല.

അന്വേഷണ സമിതിയെ അവിശ്വസിക്കുന്നില്ല. വിവാദങ്ങള്‍ ദു:ഖമുണ്ടാക്കിയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രി തന്നെ നേരിൽ വന്ന് കണ്ട് സംസാരിച്ചിരുന്നു. ഇക്കാര്യത്തിൽ ആരോഗ്യമന്ത്രിയോട് ക്ഷമപറഞ്ഞു. താന്‍ ഉന്നയിച്ച വിഷയങ്ങള്‍ സര്‍ക്കാരിനെതിരായിരുന്നില്ല.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉപകരണങ്ങളടക്കം ഇല്ലാത്ത വിഷയത്തിൽ താൻ ഉന്നയിച്ച കാര്യങ്ങള്‍ സര്‍ക്കാരിലേക്ക് എത്താത്താണ് പ്രശ്നം. ഉദ്യോഗസ്ഥ തലത്തിൽ ഫയൽ നീങ്ങാതെ കിടന്നു. സര്‍ക്കാര്‍ തനിക്ക് പിന്തുണ നൽകുന്നുണ്ടെന്നും വിവാദങ്ങള്‍ക്കൊന്നുമില്ലെന്നും ഡോ. ഹാരിസ് പറഞ്ഞു. തന്റെ റൂമിൽ ഒരു രഹസ്യവുമില്ല.

ഓഫീസ് റൂമിൽ ആര്‍ക്കു വേണമെങ്കിലും കയറാമെന്നും രഹസ്യങ്ങളൊന്നുമില്ലെന്നും അന്വേഷണ സമിതിയെ അവിശ്വസിക്കുന്നില്ലെന്നും ഡോ. ഹാരിസ് പറഞ്ഞു. അവധിയിലായ ഡോ. ഹാരിസ് ഇന്ന് ജോലിയിൽ തിരികെ പ്രവേശിക്കുന്നതിന് മുമ്പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ആരോഗ്യപ്രശ്നത്തെ തുടര്‍ന്നാണ് നാലാം തീയതി മുതൽ എട്ടാം തീയതിവരെ ഡോ. ഹാരിസ് അവധിയെടുത്തത്.
