ബാറടച്ച ശേഷവും പുറത്ത് പോയില്ല; ബാറിൽ നിന്നും പുറത്തിറക്കിവിട്ട സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു; വാഴൂർ സ്വദേശിയെ അറസ്റ്റ് ചെയ്ത പള്ളിക്കത്തോട് പൊലീസ്

കോട്ടയം: ബാറടച്ച ശേഷവും പുറത്ത് പോകാതിരിക്കുകയും ബാറിൽ നിന്നും പുറത്തിറക്കി വിട്ട സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ വാഴൂർ സ്വദേശി അറസ്റ്റിൽ. വാഴൂർ വില്ലേജിൽ തത്തംപള്ളികുന്ന് ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ രാജൻ സി കെ, (മനോജ് – 49) നെ ആണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.

Advertisements

ആഗസ്റ്റ് എട്ടിനു പള്ളിക്കത്തോട് ഗ്രാന്റ് അവന്യു ബാർ ഹോട്ടലിലായിരുന്നു സംഭവം. ബാർ അടച്ച ശേഷവും സെക്യൂരിറ്റി ക്യാബിൻ ഭാഗത്ത് നിന്നും പോകാതിരുന്ന പ്രതിയെ സെക്യൂരിറ്റി ജീവനക്കാരനായ രാജൻ ഗെയിറ്റിന് പുറത്ത് ഇറക്കി വിട്ടു. എന്നാൽ, ഇതിലുള്ള വിരോധത്തിൽ കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെ അന്നു പുലർച്ചെ 12.25 ന് ബാറിന് മുൻവശത്ത് പ്രതി കാത്തിരുന്നതായി പൊലീസ് പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആക്രമണത്തിനിരയായ സെക്യൂരിറ്റി ജീവനക്കാരനെയും കാത്ത് ഗെയിറ്റിന് വെളിയിൽ പ്രതി നിന്നു. തുടർന്ന് ഇവിടെ വെച്ച് ചീത്ത വിളിച്ച് കൊണ്ട് രാജനെ പിടിച്ച് തള്ളി നിലത്തിടുകയും, നിലത്തുവീണ ആളെ തലപിടിച്ച് നിലത്തിടിപ്പിച്ചും, നെഞ്ചിലും മറ്റും പല തവണ ചവിട്ടുകയും ചെയ്തു. ഈ ആക്രമണത്തിൽ സെക്യൂരിറ്റി ജീവനക്കാരന് മാരകമായി പരിക്കേറ്റതായി പൊലീസ് പറയുന്നു.

ഇയാൾ ഇപ്പോൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പള്ളിക്കത്തോട് പോലീസ് ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ പി എസ് രാജേഷിന്റെ നേതൃത്വത്തിൽ എസ്.ഐ ഷാജി പി.എൻ, എ.എസ്.ഐ റെജി ജോൺ , സീനിയർ സിവിൽ പൊലീസ് ഓഫിസർ സുജീഷ് , സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീരാജൻ, ജയലാൽ എന്നിവർ ചേർന്നാണ്പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ചെയ്തു.

Hot Topics

Related Articles