ആലുവ: കേരള പ്രൈവറ്റ് കോളേജ് മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡെറേഷൻ (കെ.പി.സി.എം. എസ്. എഫ്)എറണാകുളം ജില്ലാ കമ്മിറ്റി ആലുവയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് നടന്നു.ജില്ലാ പ്രസിഡന്റ് വിഷ്ണു നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരിയും മുൻ സംസ്ഥാന വർക്കിങ് പ്രസിഡന്റും ആയ മജീദ് ടി.കെ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് ജമാൽ എ.എം മുഖ്യ പ്രഭാഷണം നടത്തി. സർവ്വീസ് സംബന്ധമായി ജീവനക്കാർ അനുഭവിക്കുന്ന വിവിധങ്ങളായ പ്രശ്‌നങ്ങൾ യോഗം ചർച്ച ചെയ്തു. മെഡിസെപ്പ് രണ്ടാംഘട്ടം എല്ലാ അപാകതകളും പരിഹരിച്ച് പ്രീമിയം തുക വർദ്ധിപ്പിക്കാ തെയും, ഒ.പി ഉൾപ്പെടെ ക്യാഷ്ലെസ്സായി നടപ്പാക്കണമെന്നു യോഗം ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജീവനക്കാർക്കു വേണ്ട പരിശീലനങ്ങൾ കൃത്യമായി നടപ്പാക്കുക. അറ്റന്റർ ടെസ്റ്റിന്റെ സിലബസ് പ്രഖ്യാപിക്കുവാൻ അധികാരികളോട് ആവശ്യപ്പെടാൻ തീരുമാനിച്ചു. മെമ്പർഷിപ്പ് ക്യാമ്പയൻ, യൂണിറ്റ് സമ്മേളനം , ഒക്ടോബറിൽ ജില്ലയിലെ മുഴുവൻ പ്രവർത്തകരെയും ഉൾപ്പെടുത്തി കുടുംബ സംഗമം എന്നിവ നടത്തുവാൻ തീരുമാനിച്ചു.
കൊച്ചിൻ മേഖല ട്രഷറർ മുഹമ്മദ് റോഷൻ, അൽ അമീൻ കോളേജ് , ജില്ലാ വൈസ് പ്രസിഡന്റ് നിമിഷ കെ, കൊച്ചിൻ കോളേജ്, കാർത്തിക് കൃഷണമൂർത്തി, ശങ്കര കോളേജ് കാലടി, നൗഷാദ് എ.കെ, ഫസലുദ്ധീൻ, എം. ഇ. എസ്. കോളേജ് മാറം പള്ളി. അരുൺ പോൾ ഭാരത് മാതാ കോളേജ് തുടങ്ങിയവർ സംസാരിച്ചു.