“ഒരു ചെസ് കളി പോലെയായിരുന്നു ഓപ്പറേഷൻ സിന്ദൂർ; യുദ്ധത്തിൽ ജയിച്ചോ തോറ്റോ എന്ന് പാക്കിസ്ഥാന് പോലും ഉറപ്പില്ല”; പരിഹസിച്ച് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി

ദില്ലി : ഇന്ത്യാ പാക് സംഘർഷവുമായി ബന്ധപ്പെട്ട്, പാക്കിസ്ഥാൻ നടത്തുന്ന അവകാശവാദത്തെ വിമർശിച്ച് ഇന്ത്യൻ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. യുദ്ധത്തിൽ ജയിച്ചോ തോറ്റോ എന്ന് പാക്കിസ്ഥാന് പോലും ഉറപ്പില്ലെന്നും പാക് മേധാവിക്ക് ഫീൽഡ് മാർഷൽ മേധാവി പദം ലഭിച്ചത് മാത്രമാണ് അവിടുത്തെ ജനങ്ങൾക്ക് അറിയാവുന്ന വിവരമെന്നും ദ്വിവേദി പരിഹസിച്ചു. 

Advertisements

ഒരു പാകിസ്താനിയോട് നിങ്ങൾ തോറ്റോ അതോ ജയിച്ചോ എന്ന് ചോദിച്ചാൽ, ഞങ്ങളുടെ മേധാവി ഫീൽഡ് മാർഷലായി, ഞങ്ങൾ ജയിച്ചിട്ടുണ്ടാകണമെന്ന് പറയും എന്നായിരുന്നു കരസേനാ മേധാവിയുടെ വാക്കുകൾ. യുദ്ധത്തിൽ ജയിച്ചോ തോറ്റോ എന്ന് പാക്കിസ്ഥാന് പോലും ഉറപ്പില്ല. പാകിസ്ഥാൻ കരസേനാ മേധാവി അസിം മുനീറിന് ഫീൽഡ് മാർഷലായി സ്ഥാനക്കയറ്റം ലഭിച്ചതിനെ സൂചിപ്പിച്ചുകൊണ്ട് കരസേനാ മേധാവി പരിഹസിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചെസിനോടാണ് കരസേനാ മേധാവി ഇന്ത്യ – പാക് സംഘർഷത്തെ ഉപമിച്ചത്. ‘ഒരു ചെസ് കളി പോലെയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. അതിൽ പാക്കിസ്ഥാന് ഇന്ത്യ ചെക്ക് മേറ്റ് ചെയ്തു. ശത്രുവിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. അതുപോലെ ഞങ്ങൾ എന്ത് ചെയ്യുമെന്ന് അവർക്കുമറിയില്ലായിരുന്നു. ഇതിനെയാണ് ‘ഗ്രേ സോൺ’ എന്ന് വിളിക്കുന്നത്. ഗ്രേ സോൺ എന്നാൽ പരമ്പരാഗതമായ യുദ്ധമുറകളല്ല ഞങ്ങൾ ഉപയോഗിച്ചത് എന്നർത്ഥം. 

പരമ്പരാഗത യുദ്ധത്തിന് തൊട്ടുമുന്നിലുള്ള നീക്കങ്ങളാണ് ഞങ്ങൾ നടത്തിയത്. ഞങ്ങൾ ചെസ്സ് കളത്തിലെ നീക്കങ്ങൾ നടത്തി, ശത്രുവും അത് തന്നെ ചെയ്തു. ഒരിടത്ത് ഞങ്ങൾ അവരെ ചെക്ക്‌മേറ്റ് ചെയ്യുകയും മറ്റൊരിടത്ത് ഞങ്ങളുടെ സ്വന്തം ജീവൻ പണയം വെച്ച് അവരെ ഇല്ലാതാക്കുകയും ചെയ്തുവെന്നും കരസേനാ മേധാവി കൂട്ടിച്ചേർത്തു.

ഓപ്പറേഷൻ സിന്ദൂരിൽ കേന്ദ്ര സർക്കാർ സേനയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നുവെന്നും കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി കൂട്ടിച്ചേർത്തു. വ്യോമസേന മേധാവി എപി സിങിന്റെ പ്രസ്താവനയോട് യോജിച്ചാണ് കരസേന മേധാവിയുടെ പ്രതികരണം. 

Hot Topics

Related Articles