വിവാദ സർക്കുലറുമായി ഗവർണർ; ഈ മാസം 14 ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന് വി.സിമാർക്ക് നിർദേശം

തിരുവനന്തപുരം: വിഭജന ഭീതി ദിനം ആചരിക്കണമെന്ന വിവാദ സർക്കുലറുമായി ഗവർണർ. ഈ മാസം പതിനാലിന് പരിപാടികൾ സംഘടിപ്പിക്കണമെന്ന് വൈസ് ചാൻസലർമാർക്ക് നിർദേശം നൽകി. ഇന്ത്യ – പാക് വിഭജനത്തിന്റെ പശ്ചാത്തലത്തിലാണ് വിഭജനഭീതി ദിനം ആചരിക്കുന്നത്. 2021 ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വിഭജനഭീതി ദിനം ആചരിക്കണം എന്ന് പ്രഖ്യാപിച്ചത്.

Advertisements

ഔദ്യോഗിക ഘട്ടത്തിൽ ഇത്തരത്തിൽ ഒരു ദിനാചരണം ഉണ്ടായിട്ടില്ല. കഴിഞ്ഞവർഷം യുജിസിയും സമാനമായി നിർദേശം നൽകിയിരുന്നു. സർവകലാശാലകളിൽ വിഭജന ഭീതി ദിനം ആചരിക്കണമെന്നായിരുന്നു. നിർദേശം നൽകിയിരുന്നു. ഇത്തരത്തിലാണ് സംസ്ഥാന സർവകലാശാലകളിൽ ഓഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കാൻ ഗവർണർ വൈസ് ചാൻസിലർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്.എല്ലാ വൈസ് ചാൻസിലർമാറും വിദ്യാർഥികളും ദിനാചരണത്തിൽ പങ്കെടുക്കണമെന്നാണ് സർക്കുലറിൽ നിർദേശിച്ചിരിക്കുന്നത്.

Hot Topics

Related Articles