ആൺകുട്ടിക്കു പകരം രണ്ടാമതും പെൺകുട്ടി ജനിച്ചു; മകളെ ഭർത്താവ് വിഷം നൽകി കൊലപ്പെടുത്തിയതെന്ന് അമ്മ; ത്രിപുരയിൽ സൈനികൻ അറസ്റ്റിൽ

അഗർത്തല: ഒരു വയസുള്ള മകളെ കൊലപ്പെടുത്തിയെന്ന ആരോപണത്തിൽ ജവാനായ അച്ഛനെ അറസ്റ്റ് ചെയ്‌തു. ത്രിപുരയിലെ കോവൈ ജില്ലയിലാണ് സംഭവം. ത്രിപുര സ്റ്റേറ്റ് റൈഫിൾസ് പത്താം ബറ്റാലിയൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന രതീന്ദ്ര ദേബ്‌ബർമയാണ് അറസ്റ്റിലായത്. തുടർച്ചയായി ഛർദിച്ച് അവശനിലയിലായ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. 

Advertisements

പിന്നാലെ ഭാര്യയായ മിതാലിയാണ് മകളെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന പരാതിയുമായി രംഗത്ത് വന്നത്. പ്രതിയായ രതീന്ദ്രയെ കോടതി മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആൺകുട്ടി ജനിക്കാത്തതിലുള്ള വിരോധമാണ് രണ്ട് പെൺമക്കളിൽ ഇളയവളായ സുഹാനി ദേബ്‌ബർമ്മയെ കൊലപ്പെടുത്താൻ കാരണമെന്നാണ് മിതാലി പൊലീസിനോട് പറഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ത്രിപുരയിലെ കോവൈ ജില്ലയിലെ ബെലാബാരി ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. ആദ്യം ആരോഗ്യനില വഷളായ നിലയിൽ കോവൈ ജില്ലാ ആശുപത്രിയിലെത്തിച്ച കുട്ടിയെ പിന്നീട് നില അതീവ ഗുരുതരമായതോടെ അഗർത്തലയിലെ ജിബി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തും മുൻപ് തന്നെ കുട്ടി മരിച്ചിരുന്നു.

കുഞ്ഞിൻ്റെ അമ്മ മിതാലിയുടെ മൊഴിയിലാണ് സൈനികനായ പിതാവ് അറസ്റ്റിലായത്. ബിസ്‌കറ്റ് വാങ്ങി നൽകാമെന്ന് പറഞ്ഞ് ഭർത്താവ് കുഞ്ഞിനെ കൊണ്ട് വിഷം കുടിപ്പിച്ചുവെന്നാണ് മൊഴി. ഭർത്താവിന് ആൺകുട്ടിയെ വേണമെന്നായിരുന്നു ആഗ്രഹമെന്നും രണ്ടാമതും പെൺകുട്ടി ജനിച്ചതിൽ ഇദ്ദേഹം തന്നോട് നിരന്തരം അപമര്യാദയായി പെരുമാറിയെന്നും ഇവർ മൊഴി നൽകി.

മിതാലിയുടെ സഹോദരിയുടെ വീട്ടിൽ വെച്ചാണ് സംഭവം. സഹോദരിയുടെ മകനെയും മരിച്ച മകളെയും കൂട്ടി ജവാനായ രതീന്ദ്ര കടയിലേക്ക് പോയി. ഇവിടെ നിന്നും ബിസ്കറ്റ് വാങ്ങി വന്നു. തിരികെ വീട്ടിലെത്തിയ കുട്ടി ഛർദ്ദിക്കാൻ തുടങ്ങിയതോടെ അമ്മ മിതാലി വായിൽ നിന്ന് വരുന്ന മണം ശ്രദ്ധിച്ചു. പിന്നീട് ഭർത്താവിനോട് ഇതേപ്പറ്റി ചോദിച്ചെങ്കിലും ഇയാളത് നിഷേധിച്ചു. എന്നാൽ ആശുപത്രിയിലെത്തിയ കുഞ്ഞിനെ രക്ഷിക്കാൻ സാധിക്കാതെ വന്നതോടെയാണ് ഭർത്താവിനെതിരെ ഇവർ പൊലീസിന് പരാതി നൽകിയത്. ഭർത്താവിന് വധശിക്ഷ നൽകണമെന്ന് ഇവർ ആവശ്യപ്പെടുന്നത്.

Hot Topics

Related Articles