ദേശസ്‌നേഹവും, ദേശീയതയും, മതേതരത്വവും ഉയർത്തിപ്പിടിച്ച് എല്ലാ വീടുകളിലും ഓഗസ്‌റ് 15 ന് ദേശീയ പതാക ഉയർത്തി കൊടിപാറട്ടെ പരിപാടി വിജയിപ്പിക്കണം -ഡി സി സി പ്രസിഡന്റ് പ്രൊഫ : സതീഷ് കൊച്ചുപറമ്പിൽ

ഫോട്ടോ ക്യാപ്ഷൻ :
ജാവഹർ ബാൽ മഞ്ചിന്റെ കോടി പാറട്ടെ പരിപാടിയുടെ ഭാഗമായി വീടുകളിലും, യുണിറ്റുകളിലും ദേശീയ പതാക ഉയർത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ തല പതാക കൈമാറ്റപരിപാടി ഡി സി സി പ്രസിഡന്റ് പ്രൊ. സതീഷ് കൊച്ചുപറമ്പിൽ കുട്ടിക്കുട്ടം സംസ്ഥാന എക്‌സിക്കുട്ടീവ് അംഗം അഞ്ജു എസ് തുണ്ടിയിലിന് പതാക കൈമാറി നിർവഹിക്കുന്നു.

Advertisements

തിരുവല്ല: ജാവഹർ ബാൽ മഞ്ചിന്റെ കോടി പാറട്ടെ പരിപാടിയുടെ ഭാഗമായി വീടുകളിലും, യുണിറ്റുകളിലും ദേശീയ പതാക ഉയർത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ തല പതാക കൈമാറ്റപരിപാടി നിർവഹിക്കുകയായിരുന്നു ഡി സി സി പ്രസിഡന്റ് പ്രൊ. സതീഷ് കൊച്ചുപറമ്പിൽ .
കുട്ടിക്കുട്ടം സംസ്ഥാന എക്‌സിക്കുട്ടീവ് അംഗം അഞ്ജു എസ് തുണ്ടിയിൽ പതാക ഏറ്റുവാങ്ങി.
ദേശീയപതാക ഉയർത്തി സത്യവും, നീതിയും, ത്യാഗവും, സമാധാനവും, പ്രകൃതിസ്‌നേഹവും മുറുകെ പിടിക്കാൻ പുതുതലമുറ തയ്യാറാവണം എന്നും സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube


.
ബാൽ മഞ്ച് ജില്ലാ ചെയർമാൻ കെ ജി റെജി അദ്ധ്യക്ഷത വഹിച്ചു.
. സീനിയർ സംസ്ഥാന കോർഡിനേറ്റർ അഡ്വ. പി ആർ ജോയി മുഖ്യ പ്രഭാഷണം നടത്തി.
ജയ് ഹിന്ദ് ചാനൽ പത്തനംതിട്ട ജില്ലാ റിപ്പോർട്ടർ ആയി നിയമിക്കപ്പെട്ട അനിൽ കരുവാറ്റയെ യോഗത്തിൽ വെച്ച് അനുമോദിച്ചു. ബാൽ മഞ്ച് ജില്ലാ കോർഡിനേറ്റർമാരായ ജോസ് പനച്ചക്കൽ,മുഹമ്മദ് സാദിക്, ചേതൻ കൈമൾ മഠത്തിൽ, ഫാത്തിമ്മ എസ്,ബ്ലോക്ക് ചെയർമാന്മാരായ കെ പി ആനന്ദൻ, സിസി ഏലമ്മ വർഗീസ്, തോമസ് കെ എബ്രഹാം, സുബ്ഹാൻ അബ്ദുൾ മുത്തലിഫ്, എബ്രഹാം എം ജോർജ്, കെ വി രാജൻ, മണ്ഡലം പ്രസിഡന്റ് റെനിസ് മുഹമ്മദ്, കുട്ടി കൂട്ടം ജില്ലാ സെക്രട്ടറി ജോയൽ ജോൺസ്, മുഹമ്മദ് യുസഫ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles