കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 12 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കളപ്പുരക്കൽപ്പടി, ചോലപ്പള്ളി കമ്പനി, അരീപ്പറമ്പ്, മൂലേപ്പീടിക , പൊക്കണാമറ്റം, മിനി ഇൻഡസ്ട്രിയൽ ഏരിയ എന്നീ ഭാഗങ്ങളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷനിൽ കീഴിൽ വരുന്ന ചേന്നമ്പള്ളി, വൃന്ദാവൻ, സിംഹാസനപള്ളി, കുന്നേവളവ്, ഐരുമല ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 6:00 വരെ വൈദ്യുതി മുടങ്ങും.
കറുകച്ചാൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കല്ലോലി , പനച്ചിക്ക പീടിക ഭാഗത്ത് രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈനിൽ വിവിധ മെയിന്റനൻസ് ജോലികൾ ഉള്ളതിനാൽ ബ്ലോക്ക് റോഡ്, ഇഞ്ചോലിക്കാവ്, ക്രഷർ, കടുവാമുഴി, കിഴക്കൻമറ്റം, ദീപ്തി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധികളിൽ 8.30 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള അൽഫോൻസ, ഉണ്ടകുരിശ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ
രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വിജയ , വെണ്ണാലി, എൽബ , പ്ലാംചുവട് , റിലയൻസ് , പെരുംതുരുത്തി , കല്ലുകടവ് , ഒട്ടക്കാട് , നന്ദനാർ കോവിൽ എന്നീ
ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മേത്താപറമ്പ്, പറമ്പുകര,മറുവത്തുചിറ,കല്ലിട്ടുനട ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പെരുങ്കാവ്, ആൻസ് ബോർമ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കണിയാംകുന്ന്, തടത്തിമാക്കൽ , കുഴിപ്പുരയിടം, സോന ,പെരുമാനൂർ കുളം, ജാപ് നമ്പർ:1, ജാപ് നമ്പർ:2, കോട്ടമുറി, പായി പ്രാപടി, നീലാണ്ട പടി, താഴത്തിക്കര ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെയും പൂപ്പട ,പുളിമൂട്, ഗുഡ് ന്യൂസ് ട്രാൻസ്ഫോമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മോർക്കുളങ്ങര ബൈ പാസ്സ് , വാര്യത്തുകുളം, ആത്തക്കുന്നു എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുമാരനെല്ലൂർ, മിനി ഇൻഡസ്ട്രീസ്, നീലിമംഗലം, ചവിട്ടുവരി, കല്ലിലമ്പലം ഭാഗങ്ങളിൽ 9:00 മുതൽ 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.