വാഷിങ്ടണ്‍: യുഎസ് സന്ദർശനത്തിനിടെ ഇന്ത്യയ്ക്കെതിരേ ആണവ ഭീഷണിയുമായി പാകിസ്താൻ സൈനിക മേധാവി അസിം മുനീർ. പാകിസ്താന്റെ നിലനില്‍പ്പിന് ഭീഷണി ഉയർത്തിയാല്‍ ഇന്ത്യയെ ആണവ യുദ്ധത്തിലേക്ക് തള്ളിയിടാൻ മടിക്കില്ലെന്നും മുനീർ ഭീഷണി ഉയർത്തി.”ഞങ്ങള്‍ ഒരു ആണവ രാഷ്ട്രമാണ്. ഞങ്ങള്‍ ഇല്ലാതാകുമെന്നു തോന്നിയാല്‍, ലോകത്തിന്റെ പകുതി ഭാഗത്തെയും ഞങ്ങള്‍ കൂടെ കൊണ്ടുപോകും”, ബിസിനസുകാരനും ഓണററി കോണ്‍സുലുമായ അദ്നാൻ അസദ് ടാമ്ബയില്‍ സംഘടിപ്പിച്ച ബ്ലാക്ക്-ടൈ അത്താഴവിരുന്നില്‍ പങ്കെടുത്തവരോട് മുനീർ പറഞ്ഞു.
യുഎസുമായി പുതിയ ബന്ധം സ്ഥാപിച്ചതിന് ശേഷമാണ് ഇന്ത്യയ്ക്കെതിരായ അസിം മുനീറിന്റെ പ്രകോപനപരമായ പ്രസ്താവനകള്‍. സിന്ധു നദീജല കരാർ റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരെയും മുനീർ ഭീഷണി മുഴക്കി. ഇന്ത്യ സിന്ധു നദിയില്‍ അണക്കെട്ട് പണിതാല്‍, നിർമാണം പൂർത്തിയായ ഉടൻ മിസൈല്‍ അയച്ച് തകർക്കുമെന്നായിരുന്നു ഭീഷണി. സിന്ധു നദി ഇന്ത്യക്കാരുടെ സ്വന്തമല്ലെന്നും അസിം മുനീർ പറഞ്ഞു. ‘ഇന്ത്യ ഒരു അണക്കെട്ട് നിർമിക്കാൻ ഞങ്ങള്‍ കാത്തിരിക്കും. അതു നിർമിച്ച് കഴിയുമ്ബോള്‍ 10 മിസൈല്‍ ഉപയോഗിച്ച് ഞങ്ങള്‍ അത് തകർക്കും. സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബസ്വത്തല്ല. ഞങ്ങള്‍ക്ക് മിസൈലുകള്‍ക്ക് കുറവില്ല’, അസിം മുനീർ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ശേഷമായിരുന്നു ഈ ഭീഷണി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യയുമായി നാലു ദിവസം നീണ്ടുനിന്ന സംഘർഷത്തിന് ശേഷം രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മുനീർ യുഎസ് സന്ദർശിക്കുന്നത്. ഫെരാരി പോലെ ഹൈവേയിലൂടെ വരുന്ന ഒരു മെഴ്സിഡസാണ് ഇന്ത്യയെന്നും എന്നാല്‍, പാകിസ്താൻ ഒരു ഡംപ് ട്രക്കാണെന്നും പറഞ്ഞ മുനീർ, ട്രക്ക് കാറില്‍ ഇടിച്ചാല്‍ ആരാണ് തകർക്കപ്പെടുകയെന്നും ചോദിച്ചു. കാനഡയിലെ സിഖ് നേതാവിന്റെ കൊലപാതകവും ഖത്തറില്‍ എട്ട് ഇന്ത്യൻ നാവിക ഉദ്യോഗസ്ഥർ അറസ്റ്റിലായതും കുല്ഭൂഷണ് യാദവ് കേസുമെല്ലാം പ്രസംഗത്തിനിടെ എടുത്തുപറഞ്ഞ മുനീർ, ഇന്ത്യ തീവ്രവാദത്തില്‍ പങ്കാളിയാണെന്നും ആരോപിച്ചു.
യുഎസിലെ മുതിർന്ന രാഷ്ട്രീയ, സൈനിക നേതാക്കളുമായും പാകിസ്താൻ പ്രവാസികളിലെ അംഗങ്ങളുമായും മുനീർ കൂടിക്കാഴ്ച നടത്തി. യുഎസ് സെൻട്രല്‍ കമാൻഡ് കമാൻഡർ ജനറല്‍ മൈക്കല്‍ കുറില്ലയുടെ വിരമിക്കല്‍ ചടങ്ങിലും സെന്റ്കോം തലവനായി ചുമതലയേറ്റ അഡ്മിറല്‍ ബ്രാഡ് കൂപ്പറിനുള്ള കമാൻഡ് മാറ്റ ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. കുറില്ലയുടെ നേതൃത്വത്തെയും യുഎസ്-പാകിസ്താൻ സൈനിക ബന്ധത്തിന് നല്കിയ സംഭാവനയെയും മുനീർ പ്രശംസിച്ചു. ട്രംപിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കണമെന്നും മുനീർ അഭിപ്രായപ്പെട്ടു.