കോട്ടയം: നഗരമധ്യത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ജാഗ്രത ന്യൂസ് ലൈവ് പുറത്ത് വിട്ടവീഡിയോയിൽ നടപടിയുമായി പൊലീസ്. സംഭവത്തിൽ പൊലീസ് കേസെടുക്കും. കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ സംഭവത്തിലാണ് ഇപ്പോൾ പൊലീസ് നടപടിയെടുക്കാനൊരുങ്ങുന്നത്. നേരത്തെ ഇതര സംസ്ഥാന തൊഴിലാളിയെ അക്രമി സംഘം ഭീഷണിപ്പെടുത്തി പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജാഗ്രത ന്യൂസ് ലൈവ് വാർത്ത പുറത്ത് വിട്ടത്. ഇതോടെയാണ് കേസ് ഒത്തു തീർപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടത്. വീഡിയോ പുറത്ത് വന്നതോടെ പൊലീസ് കർശനമായ നടപടിയുമായി രംഗത്ത് എത്തുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കോടിമത പച്ചക്കറി മാർക്കറ്റിലെ തൊഴിലാളിയായ ഇതര സംസ്ഥാന തൊഴിലാളിയെ ഈ പ്രദേശത്ത് തന്നെ പ്രവർത്തിക്കുന്ന മറ്റൊരു കടയുടെ ഉടമകളായ അച്ഛനും മകനും ചേർന്ന് മർദിക്കുകയായിരുന്നുവെന്നാണ് പരാതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോടിമത പച്ചക്കറി മാർക്കറ്റിലെ കടയിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശി അമിത്തിനാണ് മർദനമേറ്റത്. ഇതേ പ്രദേശത്ത് തന്നെ പ്രവർത്തിക്കുന്ന വി.ആർ.എ എന്ന കടയുടെ ഉടമ സിബി ദേവസ്യയും, മകനും ചേർന്നാണ് അമിത്തിനെ മർദിച്ചതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ പരിക്കേറ്റ അമിത് അന്ന് തന്നെ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തങ്ങൾക്കും മർദനമേറ്റതായി ആരോപിച്ച് സിബി ദേവസ്യയും മകനും ആസുപത്രിയിൽ എത്തിയിരുന്നു.