ഖത്തര്‍ ലോകകപ്പിന്റെ വൊളണ്ടിയര്‍മാരാകാം; ഇരുപതിനായിരം പേരെ വോളണ്ടിയര്‍മാരായി നിയോഗിക്കുമെന്ന് ഫിഫ; അപേക്ഷിക്കേണ്ട വിധം അറിയാം

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ വൊളണ്ടിയര്‍മാരാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിച്ചുതുടങ്ങാം. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നുള്ളവര്‍ക്കും ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാവുന്നതാണ്. 15 ലക്ഷത്തോളം ഫുട്ബോള്‍ ആരാധകരെയാണ് ഫിഫയും ഖത്തറും പ്രതീക്ഷിക്കുന്നത്. ഈ ആരാധകര്‍ക്ക് സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട മറ്റുപ്രവര്‍ത്തനങ്ങള്‍ക്കുമായി 20,000 പേരെയാണ് ഫിഫ വളണ്ടിയര്‍മാരായി നിയോഗിക്കുന്നത്.

Advertisements

സ്റ്റേഡിയങ്ങള്‍, പരിശീലന വേദികള്‍, വിമാനത്താവളം, ഫാന്‍ സോണ്‍, ഹോട്ടല്‍, പൊതുയിടങ്ങള്‍ തുടങ്ങി 45 കേന്ദ്രങ്ങളില്‍ വളണ്ടിയര്‍മാരുടെ സേവനം ആവശ്യമാണ്.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് സന്നദ്ധ സേവനത്തിലൂടെ മഹാമേളയുടെ ഭാഗമാകാനുള്ള അവസരം കൂടിയാണിത്. volunteer.fifa.com എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 2022 ഒക്ടോബര്‍ ഒന്നിന് 18 വയസ് തികഞ്ഞിരിക്കണം. അറബി അല്ലെങ്കില്‍ ഇംഗ്ലീഷ് ഭാഷ സംസാരിക്കാന്‍ കഴിയണം. മുന്‍ പരിചയം ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം. നവംബര്‍ 18 മുതല്‍ ഡിസംബര്‍ ഒന്നുവരെയാണ് ഖത്തറില്‍ ലോകകപ്പ് ഫുട്ബോള്‍ നടക്കുന്നത്.

Hot Topics

Related Articles