പാലാ : പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ “വോക്സ് പോപുലി 2025” ഫെസ്റ്റ് ഉദ്ഘാടനവും ജേണൽ ലോഗോ പ്രകാശനവും, പ്രശസ്ത സിനിമ സംവിധായകൻ ശ്രീ. തരുൺ മൂർത്തി നിർവഹിച്ചു. രാഷ്ട്രീയത്തിലും രാഷ്ട്രമീമാംസയിലും മാനവികതക്കുള്ള പ്രാധാന്യം, സമകാലിക സിനിമകൾ സാമൂഹിക വിഷയങ്ങളെ അഭിസംബോധന ചെയ്യേണ്ടതിന്റെ ആവശ്യകത, യുവതലമുറയിൽ കലകളുടെ പ്രാധാന്യം എന്നിവ അദ്ദേഹം വ്യക്തമാക്കി. ഡിപ്പാര്‌്ട് മെന്റ് അസോസിയേഷൻ ഉദ്ഘാടനം പാലാ എം. എൽ.എ ശ്രീ മാണി സി. കാപ്പൻ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജയിംസ്, ബർസാർ ഫാദര്‍ മാത്യു ആലപ്പാട്ട് മേടയിൽ, ഡിപ്പാര്‌്ട് മെന്റ് തലവൻ ഡോ. സിജോ കെ. മാനുവൽ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി. ഫെസ്റ്റിന്റെ ഭാഗമായി എം.ടി. തരിയൻ മെമ്മോറിയൽ ഡിബേറ്റ് കോമ്പറ്റീഷൻ, തൊമ്മൻ ചെറിയത് (പാപ്പച്ചൻ) മേനാംപറമ്പിൽ മെമ്മോറിയൽ ക്വിസ് കോമ്പറ്റീഷൻ, സ്പോട് ഡാൻസ്, ഇംഗ്ലീഷ് ഉപന്യാസം എന്നീ മത്സരങ്ങളും 12, 13 തീയതികളിലായി നടത്തപ്പെടുന്നു.
മനുഷ്യത്വമില്ലാത്ത രാഷ്ട്രീയം നിരർത്ഥകമാണ്: തരുൺ മൂർത്തി
