കോട്ടയം: മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറി കോട്ടയത്തിന്റെ 75 -ാം വാർഷികാഘോഷ സമരണിക പ്രകാശനവും , ലൈബ്രറിക്കായി വാങ്ങിയ പ്രൊജക്ടറിന്റെ സിച്ച് ഓൺ കർമ്മവും നാഷണൽ അവാർഡ് ജേതാവും പ്രശസ്ത സിനിമ സംവിധായകനുമായ പ്രദീപ് നായർ നിർവ്വഹിച്ചു.
അഡ്വ. സന്തോഷ് പി വർഗ്ഗീസ് സമരണിക ഏറ്റുവാങ്ങി.




ഈ വർഷത്തെ നാഷണൽ ഫിലിം അവാർഡ് ജൂറി അംഗമായിരുന്ന ശ പ്രദീപ് നായർ അവാർഡ് നിർണയത്തെ കുറിച്ചു സ്വന്തം അഭിപ്രായങ്ങൾ പങ്കുവച്ചു. മലയാളത്തിൽ നിന്ന് അവാർഡ് ലഭിച്ച കേരള സ്റ്റോറിയിൽ തന്റെ വിയോജനക്കുറിപ്പ് എന്തുകൊണ്ട് രേഖപ്പെടുത്തി എന്നതിനെക്കുറിച്ചും, ആട് ജീവിതത്തിന് അവാർഡ് ലഭിക്കാതെ പോയതിന്റേയും കാരണങ്ങൾ ചൂണ്ടിക്കാട്ടി, അവാർഡ് നിർണയത്തിന് എടുക്കുന്ന മാനദണ്ഡങ്ങൾ വിശദീകരിച്ചുകൊണ്ട്, ഇന്ത്യൻ സിനിമയെ കുറിച്ചും, മലയാള സിനിമ മേഖലയെക്കുറിച്ചും ശ്രോതാക്കൾക്ക് പുത്തൻ അറിവുകൾ നൽകിക്കൊണ്ടുള്ള പ്രഭാഷണം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുനിസിപ്പൽ കൗൺസിലർമാരായ പി.ഡി സുരേഷ്, റീബ വർക്കി, അജിത് പൂഴിത്തറ, ലൈബ്രറി സെക്രട്ടറി ശ്യാംകുമാർ, വൈസ് പ്രസിഡന്റ് സിബി കെ വർക്കി, സജീവ് കെ.സി, ജോൺ പി, ലിതിൻ തമ്പി, എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ലൈബ്രറിയൻ ബാബു കെ യോഗത്തിന് നന്ദി പറഞ്ഞു.