കുവരകം: കുമരകം കലാഭവന്റെ ആഭിമുഖ്യത്തിൽ 79-ാം സ്വാതന്ത്ര്യദിനാഘോഷം ആഗസ്റ്റ് 15 വെള്ളിയാഴ്ച 10
എ എം ന് കലാഭവൻ അങ്കണത്തിൽ സംഘടിപ്പിക്കും. കലാഭവൻ പ്രസിഡന്റ് എം.എൻ ഗോപാലൻ ശാന്തി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ റ്റി.യു സുരേന്ദ്രൻ സ്വാതന്ത്ര്യദിന സന്ദേശം നൽകും.
Advertisements
ചടങ്ങിൽ കലാഭവൻ ഭാരവാഹികളായ റ്റി.കെ ലാൽ ജ്യോത്സ്യർ എസ് ഡി പ്രേംജി പി.എസ് സദാശിവൻ
പി.വി പ്രസേനൻ രാജി സാജൻ എന്നിവർ സംസാരിക്കും. പതാക ഉയർത്തൽ ദേശഭക്തിഗാനങ്ങൾ തുടങ്ങിയവ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമാക്കും.