കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 14 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന
മുളേകുന്ന്, കിഴക്കെപ്പടി ട്രാൻഫോർമെറുകൾ നാളെ രാവിലെ 9 മുതൽ 3:00 പിഎം വരെയും. കെ ജി കോളേജ്,കടുവുംഭാഗം ട്രാൻസ്ഫോർമറുകൾ രാവിലെ 9 മുതൽ 6:00 പിഎം വരെയും. വില്ലേജ്, പാമ്പാടി ടൗൺ, സിംഹസനപള്ളി, കുറിയന്നൂർകുന്ന്, മാർക്കറ്റ്,കാളചന്ത, വിമലാമ്പിക,ടി.എം.ടി, വട്ടമലപ്പടി, ബി.എസ്.എൻ.എൽ,റിലയൻസ് എന്നീ ട്രാൻസ്ഫോർമറുകൾ രാവിലെ 9 മുതൽ 3:00 പിഎം വരെയും
വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ലൂക്കാസ് , കാലായിപ്പടി , കിളിമല , പൊന്നൂച്ചിറ , കോട്ടമുറി എന്നീ
ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 വരെയും രാജീവ് ഗാന്ധി , സവീനാ കോൺവെന്റ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അയ്മനം നമ്പർ 1, പാണ്ഡവം, പി.ജോൺ, തോപ്പിൽ, അഞ്ചേരി, ഇരവീശ്വരം, കുടമാളൂർ, ഷയർ, എസ്റ്റിലോ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9.30 മണി മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുളള എൻ ബ്ലോക്ക് , പി.എച്ച്.സി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മാലം പാലം, മൗണ്ട് മേരി, ജോൺ ഓഫ് ഗോഡ്, ജേക്കബ് ബേക്കറി , തുരുത്തിപ്പടി, കാലായിൽ പടി, കാവും പടി, കോളേജ്, നടയ്ക്കൽ, പാലക്കോട്ട് പടി, കല്ലൂർ കൊട്ടാരം, മുണ്ടയ്ക്കൽ പടി, മണർകാട് ചർച്ച്, ഹോസ്പിറ്റൽ, പീ ടീയേക്കൽ പടി, ഓഫീസ്, ശങ്കരശ്ശേരി ട്രാൻസ്‌ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വടവാതൂർ സെമിനാരി ,ആനത്താനം സോമിൽ ,ആനത്താനം ടവർ, ആനത്താനം ട്രൈൻ വില്ല , തെക്കേപ്പടി എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഈപ്പൻസ്, കല്ലിട്ടുനട ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈനിലേക്ക് അപകടകരമായി നിൽക്കുന്ന മരം മുറിക്കുന്ന ആവശ്യതിനായി എംഇഎസ് ജംഗ്ഷൻ, മറ്റക്കാട്, കിഷോർ ട്രാൻസ്‌ഫോർമർ പരിധികളിൽ 9 മുതൽ 3 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചകിരി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയും കാവിൽതാഴെമൂല ട്രാൻസ്ഫോർമറിന്റെ പരിധിയിൽ 2 മണി മുതൽ വൈകിട്ട് 5 മണി വരെയും വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഈസ്റ്റ് പോലീസ് സ്റ്റേഷൻ, ലൈറ്റ് ഹൗസ്, ശവക്കോട്ട, നേതാജി നഗർ ഭാഗങ്ങളിൽ 9:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആശ്രമം സ്‌കൂൾ, മിനി ഇൻഡസ്ട്രി ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.