വൈക്കം: കേരളത്തിൽ ചെറുതും വലുതുമായ 369 സ്റ്റേഡിയങ്ങളുടെ നിർമ്മാണം പൂർത്തിയായതായി കായിക- ന്യൂനപക്ഷ ക്ഷേമ വകുപ്പുമന്ത്രി വി. അബ്ദുറഹിമാൻ.
വൈക്കം തെക്കേനട ഗവൺമെന്റ്ഹയർ സെക്കൻഡറി സ്‌കൂളിൽ സ്റ്റേഡിയത്തിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ജില്ലാ ആസ്ഥാനങ്ങളിൽ ഇൻഡോർ സ്റ്റേഡിയവും താലൂക്ക് ആസ്ഥാനങ്ങളിൽ സ്ഥലം ലഭ്യമായ എല്ലായിടത്തും ഫുട്‌ബോൾ ടർഫ് അടക്കമുളള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.700 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടന്നു വരുന്നത്. ഇതിൽ തിരുവനന്തപുരത്ത് നിർമ്മിക്കുന്ന സ്‌പോർട്‌സ് കോംപ്ലക്‌സും കോഴിക്കോട് അന്താരാഷ്ട്രാ നിലവാരത്തിൽ നിർമ്മിക്കുന്ന സ്റ്റേഡിയവും ഉൾപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
.വൈക്കം ഹയർ സെക്കൻഡറി സ്‌കൂളിൽ രണ്ടര കോടി രൂപ മുതൽ മുടക്കി വോളി ബോൾ കോർട്ട് , അത് ലറ്റിക് ട്രാക്ക് തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കിയാണ് സ്റ്റേഡിയം നിർമിക്കുന്നത്.
സി.കെ ആശ എം എൽ എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ പ്രീതാരാജേഷ്, വൈസ് ചെയർമാൻ പി.ടി.സുഭാഷ്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എസ് ബിജു, നഗരസഭാഗംങ്ങളായ ലേഖശ്രീകുമാർ , ബി. രാജശേഖരൻ നായർ ,രാധികശ്യാം , അശോകൻ വെള്ളവേലിൽ ഡി.ഇ.ഒ. സിനിസുബ്രമ്മണ്യം എ.ഇ.ഒ. ദീപ ജില്ലാ സ്‌പോർട്ടസ് കൗൺസിൽ പ്ര സി ഡണ്ട് ബൈജു വർഗീസ് ഗുരുക്കൾ , സെക്രട്ടറി മായ ദേവി, സി.പി.ഐ. എം എരിയ സെക്രട്ടറി പി.ശശിധരൻ , സി.പി.ഐ. മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ് , എബ്രഹം പഴയ കടവൻ , പി. അമ്മിണിക്കുട്ടൻ, സിറിയക്, എം.കെ. രവിന്ദ്രൻ, റഷീദ്, കെ.എസ്. മാഹിൻ , ആർ.ശ്രീദേവി, മിനി, സി.ജി. വിനോദ് , ജി. ജ്യോതി മോൾ , ടി. സിനിമോൾ , പ്രീയ രാജ്, സജിത നന്ദകുമാർ , എഫ് ജോൺ എന്നിവർ പ്രസംഗിച്ചു.
കേരളത്തിൽ 369 സ്‌റ്റേഡിയങ്ങളുടെ നിർമ്മാണം പൂർത്തിയായതായി മന്ത്രി വി.അബ്ദുൾ റഹ്മാൻ

Advertisements