തിരുവല്ല: ഇന്ത്യയുടെ 79ആമത് സ്വാതന്ത്ര്യദിനം തിരുവല്ല മെഡിക്കൽ മിഷൻ (ടി.എം.എം.) ഹോസ്പിറ്റലിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വെള്ളിയാഴ്ച രാവിലെ ഹോസ്പിറ്റൽ പോർട്ടിക്കോയിൽ നടന്ന ചടങ്ങിൽ ടി.എം.എം. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് ചെയർമാൻ ജോർജ് കോശി മൈലപ്ര ദേശീയ പതാക ഉയർത്തി.
സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ദേശാഭിമാനികളെ അദ്ദേഹം തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി ഓരോ പൗരനും അർപ്പണബോധത്തോടെ പ്രവർത്തിക്കണമെന്നും, ആരോഗ്യരംഗത്തെ നിസ്വാർത്ഥ സേവനം രാജ്യസേവനത്തിന് തുല്യമാണെന്നും അദ്ദേഹം തന്റെ സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടി എം എം സെക്യൂരിറ്റി വിഭാഗത്തിന്റെ പ്രൗഢോജ്വലമായ സ്വാതന്ത്ര്യദിനപരേഡ് ചടങ്ങിനു മാറ്റുകൂട്ടി ചടങ്ങിനോടനുബന്ധിച്ച്, വിവിധ വിഭാഗങ്ങളിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ച ജീവനക്കാർക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഹോസ്പിറ്റൽ ബോർഡ് അംഗങ്ങൾ, ഡോക്ടർമാർ, നഴ്സിംഗ്-പാരാമെഡിക്കൽ ജീവനക്കാർ, മറ്റ് ആശുപത്രി ജീവനക്കാർ, രോഗികളുടെ കൂട്ടിരിപ്പുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.