ഏറ്റുമാനൂർ: ക്ഷീരവികസന വകുപ്പ്, ഏറ്റുമാനൂർ ബ്ലോക്കിലെ ക്ഷീര സംഘങ്ങൾ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത്, അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് സംയുക്ത സഹകരണത്തോടെ ശ്രീകണ്ഠമംഗലം ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ അതിരമ്പുഴ ലിസ്യൂ പള്ളി ഹാളിൽ വെച്ച് ഏറ്റുമാനൂർ ബ്ലോക്ക് ക്ഷീരസംഗമം 2025 – 2026 നാളെ ആഗസ്റ്റ് 16 ശനിയാഴ്ച നടക്കും. രാവിലെ 10 ന് ക്ഷീരസംഗമം സഹകരണ – ദേവസ്വം – തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉത്ഘാടനം ചെയ്യും. കന്നുകാലി പ്രദർശനം, സെമിനാറുകൾ, ഗവൃജാലകം, ക്ഷീരകർഷകരെ ആദരിക്കൽ , ഡയറി പ്രദർശനമേള, പൊതു സമ്മേനം തുടങ്ങിയ വിവിധ പരിപാടികൾ ക്ഷീരസംഗമത്തോടനുബന്ധിച്ച് നടത്തപ്പെടും. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥർ, ക്ഷീര കർഷകർ തുടങ്ങി നിരവധി ആളുകൾ ബ്ലോക്ക് ക്ഷീരസംഗമത്തിൽ പങ്കെടുക്കും.
Advertisements