അമ്പലപ്പുഴ വീണ്ടും അവഗണനയുടെ ട്രാക്കിൽ – കോവിഡിൽ നിർത്തലാക്കിയ സ്റ്റോപ്പുകൾ പുനസ്ഥാപിച്ചപ്പോഴും അമ്പലപ്പുഴയെ പാടേ തഴഞ്ഞ് റെയിൽവേ

ആലപ്പുഴ: ദക്ഷിണറെയിൽവേ നിർദേശപ്രകാരം 50ൽപരം ട്രെയിനുകൾക്ക് 30ൽപരം സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കുകയോ പുനസ്ഥാപിക്കപ്പെടുകയോ ചെയ്തപ്പോൾ അമ്പലപ്പുഴയെ മാത്രം പരിഗണിക്കാതെ ദക്ഷിണ റെയിൽവേ. ഗുരുവായൂർ ചെന്നൈ എഗ്മോർ (16128), ചെന്നൈ എഗ്മോർ ഗുരുവായൂർ (16127) ചിറയിൻകീഴ്, ഹരിപ്പാട് സ്റ്റോപ്പ് പുനസ്ഥാപിക്കപ്പെട്ടപ്പോൾപ്പോലും അമ്പലപ്പുഴയെ മാത്രം പാടെ തഴഞ്ഞു, യാത്രക്കാരുടെ എണ്ണത്തിലും സ്റ്റേഷൻ വരുമാനത്തിലും കഴിഞ്ഞ വർഷങ്ങളെക്കാൾ വർദ്ധനവ് രേഖപ്പെടുത്തിയിട്ടും ഇങ്ങനെയൊരു സ്റ്റേഷനെ കണ്ടില്ലാന്ന് നടിക്കുകയാണ് റെയിൽവേ.

Advertisements

തീരദേശപാത വഴി കടന്നുപോകുന്ന 57 ട്രെയനുകൾക്ക് ആലപ്പുഴ സ്റ്റോപ്പുള്ളപ്പോൾ 25 ട്രെയിനുകൾക്ക് മാത്രമാണ് അമ്പലപ്പുഴയിൽ സ്റ്റോപ്പുള്ളത് ഇത് യാത്രാക്ലേശം മാത്രമല്ല അമ്പലപ്പുഴ സ്റ്റേഷന്റെ വരുമാനത്തെയും പ്രവർത്തനത്തെയും തന്നെ കാര്യമായി ബാധിക്കാനിടയുണ്ട് ഈ ഒരു സ്ഥിതി തുടർന്നാൽ സ്റ്റേഷന്റെ നിലനിൽപ്പിനു തന്നെയൊരു ഭീഷിണിയായി മാറിയേക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവധിക്കാതെ കൂടുതൽ വരുമാനം കൈവരിക്കാൻ കഴിയില്ലാന്ന് ഏതൊരാൾക്കും അറിയാം. ചരിത്രപ്രസിദ്ധമായ ക്ഷേത്രങ്ങളായ അമ്പലപ്പുഴയും ഗുരുവായൂരും നേരിട്ട് ബന്ധിപ്പിച്ചിരുന്ന ഈ ഒരു ട്രെയിനിന്റെ സ്റ്റോപ്പ് നിർത്തലാക്കപ്പെട്ടത് തുടങ്ങി തീർത്ഥാടകർക്ക് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വന്നിട്ടുള്ളത് അതുപോലെതന്നെ നാഗർകോവിൽ, മധുരൈ മീനാക്ഷീ ക്ഷേത്രം, ചെന്നൈ തുടങ്ങിയ വിവിധ സ്ഥലങ്ങളിലേക്ക് നേരിട്ടും കന്യാകുമാരി, പഴനി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ എത്തിച്ചേരാൻ കഴിഞ്ഞിരുന്ന സൗകര്യമാണ് ജനപ്രതിനിധികളുടെ വേണ്ട രീതിയിലുള്ള ഇടപെടലുകളില്ലാത്തതിനെ തുടർന്ന് റയിൽവേ പരിഗണിക്കപ്പെടാതെ അമ്പലപ്പുഴ തഴയപ്പെട്ടത്ത്.
വിദ്യാർത്ഥികൾക്കും, വിനോധ സഞ്ചാരികൾക്കും, ഭക്തജനങ്ങൾക്കും മുൻപുണ്ടായിരുന്ന വലിയൊരാശ്വാസമണ് ഇത് മൂലം നിലച്ചുപോയത്

അമ്പലപ്പുഴയിൽ നിന്ന് നേരിട്ട് ഗുരുവായൂർ പോകാൻ നിലവിൽ ഇന്റർസിറ്റി അല്ലാതെ മറ്റ് ട്രെയിനുകളൊന്നും തന്നെയില്ല ഈ വൈകിയ വേളയിലെങ്കിലും യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി പ്രാദേശിക നേതാക്കൾ അടക്കമുള്ള എല്ലാ ജനപ്രതിനിധികളും വേണ്ട രീതിയിലുള്ള ഇടപെടലുകൾ നടത്തി നിർത്തലാക്കപ്പെട്ട ട്രെയിനിന്റെ സ്റ്റോപ്പ് അമ്പലപ്പുഴയിൽ പുനസ്ഥാപിക്കണമെന്ന് അമ്പലപ്പുഴ റെയിൽവേ യാത്രാ കൂട്ടായ്മ ആവശ്യപ്പെട്ടു.

Hot Topics

Related Articles