കോട്ടയം: ജില്ലാ ജനറൽ ആശുപത്രിയിൽ 79 സ്വാതന്ത്ര്യദിനാഘോഷം ആശുപത്രി ആർ എം ഒ ഡോ. വി എസ് ശശിലേഖ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. നേഴ്സിംഗ് ഓഫീസർ അനിതകുമാരിയുടെ നേതൃത്വത്തിൽ സ്വാതന്ത്യ ഗാനം ആലപിച്ചു.സ്റ്റാഫ് കൗൺസിൽ പ്രസിഡന്റ് ഡോ.വിനോദ് പി, എച് എം സി അംഗങ്ങളായ പി കെ ആനന്ദക്കുട്ടൻ, ബോബൻ തോപ്പിൽ, പോൾസൺ പീറ്റർ, ജോജി കുറത്തിയാട്, രാജീവ് നെല്ലി കുന്നേൽ, ലൂയിസ് കുര്യൻ, ബാബു ഈരയിൽ, മുഹമ്മദ് റഫീക്ക് സ്റ്റാഫ് സെക്രട്ടറി ജെസി ആന്റണി എന്നിവർ പ്രസംഗിച്ചു.
Advertisements