ലഹരിയ്‌ക്കെതിരായ കുടുംബസംഗമം: കോൺഗ്രസ് നാട്ടകം മണ്ഡലം തല പരിപാടി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

കോട്ടയം: കെ.പി.സി.സി യുടെ നിർദ്ദേശനുസരണം ലഹരിക്കെതിരെ കുടുബസംഗമം നടത്തി. കുടുംബ സംഗമത്തിന്റെ ജില്ലാതല ഉദ്ഘാടനം നാട്ടകം മണ്ഡലത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ നിർവഹിച്ചു. നാട്ടകം മണ്ഡലം പ്രസിഡന്റ് ജോൺ ചാണ്ടി അധ്യക്ഷത വഹിച്ചു. മുഖ്യ പ്രഭാഷണം ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് നടത്തി. മുൻ എം.പി രമ്യ ഹരിദാസ് ലഹരി ബോധവൽകരണ ക്ലാസ് നടത്തി. ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് സിബി ജോൺ കൈതയിൽ,യുഡിഫ് നിയോജക മണ്ഡലം സെക്രട്ടറി എസ് രാജീവ്,മുൻസിപ്പൽ കൗൺസിലർ ഷീനബിനു,സാബു പള്ളിവാതുക്കൽ,അനിൽ പാലപ്പറമ്പൻ,സാജൻ ജോർജ്,അബു താഹീർ,രഞ്ജീഷ്,അനീഷ് വരമ്പിനകം,രാജമ്മ ചന്ദ്രശേഖരൻ,ലത മുരളി,പ്രിയ രമേശ് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles