തിരുവല്ല :
ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ ലഡ്ഡു വിതരണം നടത്തി. ദേശീയ പതാക ഉയർത്തിയതിനു ശേഷം നടന്ന യോഗം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി തോമസ് കോശി, സേവാദൾ സംസ്ഥാന സെക്രട്ടറി എ ജി ജയദേവൻ, കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ് ടോണി ഇട്ടി, യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ജെയ്സൺ പടിയറ, ഈപ്പൻ ചാക്കോ, ഫിലിപ്പ്, അലികുഞ്ഞ് ചുമത്ര എന്നിവർ പ്രസംഗിച്ചു.
Advertisements